• admin

  • October 16 , 2022

നിലഗിരി : നിലഗിരി കോളേജ് സൈക്കോളജി വിഭാഗം "സൈക്കോളജി ഗ്രാൻഡ് ഫെസ്റ്റ് - തായ്സായ് 22 " നടത്തി. തമിഴ്നാട് കേരളം കർണാടക എന്നിവിടങ്ങളിൽ നിന്ന് 20 ഓളം കോളേജുകൾ പങ്കെടുത്തു. ക്വിസ്, ഡിബേറ്റ്,പിക്സ്ടെമ്പർ,മൈം,ഫോണിയ,റോൾപ്ലേ,ലൈഫ് ഓഫ് സൈ എന്നീ മത്സരങ്ങളിൽ മുന്നൂറോളം വിദ്യാർത്ഥികൾ മാറ്റുരച്ചു.താമരശ്ശേരി ലിസ്സാ കോളജ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി നീലഗിരി കോളേജ് അക്കാഡമിക്ക് ഡീൻ പ്രൊഫസർ മോഹൻ ബാബു ഉത്ഘാടനം നിർവഹിച്ചു. കോളജ് പ്രിൻസിപ്പാൾ ഡോ സെന്തിൽ കുമാർ അദ്യക്ഷത്ത വഹിച്ചു. സൈക്കോളജി വിഭാഗം മേധാവി ഡോ മുഹ്സിന ലുബൈബ സ്വാഗതവും സൈക്കോളജി വിദ്യാർത്ഥി മിസ്ബാഹ് നന്ദിയും പറഞ്ഞു.