മുക്കം : മോഡിയുടെ നേതൃത്വത്തില്‍ ഗുജറാത്തില്‍ നടന്ന വംശീയ കൊലപാതത്തിനെതിരെ നിയമ പോരാട്ടം നടത്തിയ സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെറ്റല്‍വാദ്, ഗുജറാത്ത് മുന്‍ ഡി.ജി.പിയും മലയാളിയുമായ ആര്.ബി ശ്രീകുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്ത ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ഏകാധിപത്യത്തിനെതിരെ മുക്കത്ത് സംഘടിപ്പിച്ച പ്രതിഷേധ സംഗമം വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി ചന്ദ്രന് കല്ലുരുട്ടി ഉദ്ഘാടനം ചെയ്തു. ജനാധിപത്യ പോരാട്ടങ്ങള്‍ക്ക് വേണ്ടി പോരാടുന്നവരെ അറസ്റ്റ് ചെയ്തും കൊല ചെയ്തും രാജ്യത്ത് ഫാസിസം നിലനിര്‍ത്താമെന്നത് വ്യാമോഹം മാത്രമാണ്. ആര്‍എസ്എസിന്റെ നിഗൂഢ വംശീയ പദ്ധതിക്കെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി തെരുവിലിറങ്ങണം. മനുഷ്യവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത് ജനധിപത്യ രാജ്യത്തിന് കളങ്കമാണെന്നും അറസ്സിനെതിരെ ജനകീയ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു വരണമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് കെ.സി അന്‍വര്‍ അധ്യക്ഷത വഹിച്ചു. ഫ്രട്ടേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് നഈം ഗഫൂര്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. മണ്ഡലം സെക്രട്ടറി ഇ.കെ.കെ ബാവ സ്വാഗതവും ലിയാഖത്ത് മുറമ്പാത്തി നന്ദിയും പറഞ്ഞു. പ്രതിഷേധ പ്രകടനത്തിന് തോമസ് പുല്ലൂരാംപാറ, മുക്കം നഗരസഭ കൗണ്‍സിലര്‍ ഗഫൂര്‍ മാസ്റ്റര്‍, കാരശ്ശേരി ഗ്രാമ പഞ്ചായത്ത് അംഗം ശാഹിന ടീച്ചര്‍, സലീന പുല്‍പറമ്പ്, നൗഫല്‍ വി.പി നാസര്‍ പുല്ലൂരാംപാറ, സാലിഹ് കെ, ശംസുദ്ദീന്‍ പി.കെ എന്നിവര്‍ നേതൃത്വം നല്കി
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
കേരളത്തിലും കൊറോണ
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി