ബത്തേരി : സഹപാഠികളുടെ ആക്സ്മിക വിയോഗം നാടിനും സുഹൃത്തുക്കൾക്കും നൊമ്പരമായി. നെന്മേനി ഗോവിന്ദന്‍മൂലച്ചിറയില്‍ കുളിക്കാനിറങ്ങിയ കുപ്പാടി കുറ്റിലക്കാട്ട് കെ.എസ് സുരേഷ് ബാബുവിന്റെ മകൻ കെ.എസ് അശ്വിന്‍ (16), , ചീരാല്‍ വെളളച്ചാല്‍ കുറിച്ചിയാട് വീട്ടില്‍ കെ.കെ ശ്രീധരന്റെ മകനുമായ കെ എസ് അശ്വന്ത് ( 16) എന്നിവർക്കാണ് കയത്തിൽ ദാരുണാന്ത്യം സംഭവിച്ചത്. ബത്തേരി സർവജന ഹയർ സെക്കണ്ടറി പ്ലസ് വൺ വിദ്യാർത്ഥികളായിരുന്നു. ഇരുവരും സുഹൃത്തിന്റെ കൂടെ ചിറയില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം ഏറെ നേരം . ഫയർ ആൻ്റ് റെസ്ക്യൂ സേനാംഗങ്ങള്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ജില്ലാ ഫയര്‍ ഓഫീസര്‍ മൂസ വടക്കേതില്‍, സുല്‍ത്താന്‍ ബത്തേരി അസി. സ്റ്റേഷന്‍ ഓഫീസര്‍ പി.കെ.ഭരതന്‍ , ഗ്രേഡ് അസി. സ്റ്റേഷന്‍ ഓഫീസര്‍മാരായ ഐ.ജോസഫ് , സി.ടി.സെയ്തലവി, സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ ഒ .ജി.പ്രഭാകരന്‍ . കെ.എം. ഷിബു . ഫയര്‍ ഓഫീസര്‍മാരായ കെ.സി.ജി ജുമോന്‍, എന്‍.എസ്. അരൂപ് ,കെ. ധനീഷ്, എ.ഡി. നിബില്‍ ദാസ്, എ.ബി.സതീഷ് , അഖില്‍ രാജ്, കെ.അജില്‍, കീര്‍ത്തിക് കുമാര്‍ , കെ.എസ്.സന്ദീപ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി