കൽപ്പറ്റ : ആര്യാടൻ മുഹമ്മദിന്റെ വിയോഗത്തോടെ മലബാറിനു നഷ്ടപ്പെട്ടത് കരുത്തുറ്റ നേതൃത്വം എന്ന് ഡിസിസി പ്രസിഡണ്ട് എൻ ഡി അപ്പച്ചൻ. ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ആര്യാടൻ മുഹമ്മദ് അനുശോചനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.മലബാർ മേഖലയിലെ കർഷകർക്കും തൊഴിലാളികൾക്കും ആശ്രയമായിരുന്നു ആര്യാടൻ. വയനാട് ജില്ലയുടെ വികസന പ്രവർത്തനങ്ങളിൽ സമഗ്രമായി ഇടപെട്ട നേതാവായിരുന്ന അദ്ദേഹം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെപിസിസി മെമ്പർ പി പി ആലിഅധ്യക്ഷത വഹിച്ചു.റസാഖ് കൽപ്പറ്റ, അഡ്വക്കേറ്റ് ടി ജെ ഐസക്,കെ വി പോക്കർ ഹാജി, എ പി ഹമീദ്,എം എ ജോസഫ്, ഗോകുൽദാസ് കോട്ടയിൽ,ജി വിജയമ്മ ടീച്ചർ,മാണി ഫ്രാൻസിസ്,ഉമ്മർ കുണ്ടാട്ടിൽ ഗിരീഷ് കൽപ്പറ്റ,മോഹൻദാസ് കോട്ടക്കൊല്ലി,ഗൗതം ഗോകുൽദാസ്, അലവി വടക്കേതിൽ, ഹർഷൽ കോനാടൻ തുടങ്ങിയവർ സംസാരിച്ചു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി