കാസര്‍കോട് : നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കാസര്‍കോട് സെന്‍ട്രല്‍ സ്പോര്‍ട്സ് ഹോസ്റ്റല്‍ കെട്ടിടം വ്യവസായമന്ത്രി ഇ പി ജയരാജന് നാടിന് സമര്‍പ്പിച്ചു. ഉദയഗിരിയില്‍ രണ്ടര ഏക്കര്‍ ഭൂമിയില്‍ 15 വര്‍ഷം മുമ്പ് നിര്‍മിച്ച കാസര്‍കോട് സെന്‍ട്രല്‍ സ്പോര്‍ട്സ് ഹോസ്റ്റല്‍ 2016ലെ കാലവര്‍ഷത്തില്‍ കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സംസ്ഥാന കായിക യുവജന കാര്യാലയത്തിന്റെ എഞ്ചിനീയറിങ് വിഭാഗം 82 ലക്ഷം രൂപ ചെലവില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. മൂന്ന് നിലകളായുള്ള കെട്ടിടത്തില്‍ ഒമ്പത് മുറികള്‍ , 13 ശുചിമുറികള്‍, ജിംനേഷ്യം, പഠന മുറി, രണ്ട് ഡോര്‍മെട്രികള്‍, അടുക്കള, ഡൈനിങ് ഹാള്‍, കോണ്‍ഫറന്‍സ് ഹാള്‍, രണ്ട് വിശ്രമമുറികള്‍, ഗസ്റ്റ് റൂം, സ്റ്റോര്‍ റൂം, വാര്ഡന് റൂം തുടങ്ങിയ വിപുലമായ സൗകര്യങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. മുറികള്‍, ശയനമുറികള്‍, വരാന്തകള്‍ എന്നിവയില്‍ ടൈല്‍ പാകുകയും പ്ലംബിങ്,പെയിന്റിങ് തുടങ്ങിയ പ്രവര്‍ത്തികള്‍ നടത്തുകയും അലൂമിനിയം ജനലുകളും വെന്റിലേറ്ററുകളും സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഹോസ്റ്റലില്‍ അറുപതോളം കുട്ടികള്‍ക്ക് താമസിക്കാന്‍ സൗകര്യമുണ്ട്. വിവിധ പ്രദേശങ്ങളില്‍ നിന്നുമെത്തിയ ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി, കോളേജ് വിദ്യാര്‍ത്ഥികളാണ് ഹോസ്റ്റലില്‍ താമസിക്കുന്നത്. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങില്‍ രാജ്മോഹന്‍ ഉണ്ണിത്താന് എം പി മുഖ്യപ്രഭാഷണം നടത്തി. കാസര്‍കോടിന്റെ പ്രധാന ഇനമായ കബഡിയെ പരിപോഷിപ്പിക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കണമെന്ന് എം പി പറഞ്ഞു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി