കൽപ്പറ്റ : വയനാട്ടിൽ ദേശാഭിമാനി ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് കോഴിക്കോട് നിന്നെത്തിച്ച ഭീകരൻമാർമാരാണന്ന് എൽ.ഡി.എഫ് - കൺവീനർ ഇ.പി, ജയരാജൻ. ദേശാഭിമാനി ഓഫീസ് സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം . എസ്.എഫ്.ഐ. പ്രകടനം പരിധി വിട്ടതിനെ അംഗീകരിക്കുന്നില്ല കോൺഗ്രസ് പിന്നീട് കലാപത്തിന് ശ്രമിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു വി ഡി സതീശൻ പ്ലാൻ ചെയ്തതനുസരിച്ചാണ് ദേശാഭിമാനി ഓഫീസ് ആക്രമിച്ചത്. വാർത്ത സമ്മേളനത്തിൽ ചോദ്യം ചോദിച്ചതിന് പത്രമോഫീസ് ആക്രമിക്കാമോ . ചെന്നിത്തലയോടും ഉമ്മൻ ചാണ്ടിയോടും മത്സരിച്ച് താനാണ് പ്രമാണിയെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുകയാണ് പ്രതിപക്ഷ നേതാവ് സതീശനെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിൽ എന്തും ചോദിക്കാമോ . അവിവേകത്തിന് അതിരില്ലേയെന്നും അദ്ദേഹം ചോദിച്ചു. നിയമ സഭയിൽ ഇല്ലാത്ത ആളെക്കുറിച്ച് അപവാദം പറയുന്നത് ശരിയാണോയെന്നും മുഖ്യമന്ത്രിയുടെ മകളെക്കുറിച്ചുള്ള പരാമർശത്തെക്കുറിച്ച് ഇ.പി. ജയരാജൻ പ്രതികരിച്ചു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
കേരളത്തിലും കൊറോണ
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി