• admin

  • January 9 , 2020

: ദീപിക പദുക്കോണ്‍ ചിത്രം ഛപാകിനെ വിനോദ നികുതിയില്‍ നിന്ന് ഒഴിവാക്കി കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ മധ്യപ്രദേശും ഛത്തീസ്ഗഡും. സാമൂഹ്യ പ്രതിബദ്ധത ഉയര്‍ത്തുന്ന ചിത്രമായതിനാലാണ് വിനോദ നികുതിയില്‍ നിന്ന് ഒഴിവാക്കുന്നതെന്ന് ഇരു സംസ്ഥാനങ്ങളും അറിയിച്ചു. ജെഎന്‍യു അക്രമത്തില്‍ പ്രതിഷേധിച്ച് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ സന്ദര്‍ശിച്ചതിന്റെ പേരില്‍ ബിജെപി വിമര്‍ശനം ഏറ്റുവാങ്ങുന്ന ദീപികയെ പിന്തുണച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് രംഗത്ത് വന്നിരുന്നു. ആസിഡ് ആക്രമണത്തിന് വിധേയരായവര്‍ക്ക് പ്രചോദനമാകുന്ന ചിത്രമാണിത്. അതുമാത്രമല്ല. അവരുടെ അതിജീവിക്കാനുള്ള പോരാട്ടങ്ങള്‍ വെളിപ്പെടുത്തുന്നതു കൂടിയാണെന്ന് കമല്‍നാഥ് പറഞ്ഞു. ജെഎന്‍യു വിദ്യാര്‍ത്ഥികളെ സന്ദര്‍ശിച്ചതിന് പിന്നാലെ ദീപികയുടെ ചിത്രം ബഹിഷ്‌കരിക്കാന്‍ ബിജെപി ആഹ്വാനം ചെയ്തിരുന്നു. ചിത്രത്തിന് എതിരെ നിരവധി വ്യാജ പ്രചാരണങ്ങളും നടന്നിരുന്നു.