വടക്കാങ്ങര : ദിശാബോധമുള്ള യുവത കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പുതിയ തലമുറക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങളും മോട്ടിവേഷനും നല്കുവാന് സമൂഹം ശ്രദ്ധിക്കണമെന്നും പ്രമുഖ മോട്ടിവേഷൻ ട്രെയിനറും കോഴിക്കോട് ലോ കോളേജ് അസിസ്റ്റന്റ് പ്രൊഫസറുമായ അനീസ് പി.കെ. അഭിപ്രായപ്പെട്ടു. വടക്കാങ്ങര ടാലന്റ് പബ്ളിക് സ്ക്കൂളില്‍ നടന്ന കരിയര്‍ ഗൈഡന്‍സ് ആന്റ് മോട്ടിവേഷണല്‍ ശില്പശാലയില് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരന്തര പരിശ്രമങ്ങളാണ് ജീവിതത്തിലും കരിയറിലും ഉയരങ്ങള്‍ കീഴടക്കുവാന്‍ സഹായിക്കുക. തൊഴില്‍ സാധ്യതകളും അതിനുവേണ്ട യോഗ്യതകളുമറിഞ്ഞാണ് ഓരോരുത്തരും കരിയറിനായി തയ്യാറാവേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ടാലന്റ് പബ്ളിക് സ്ക്കൂളിന്റെ പുരോഗതിയും സംഘാടക മികവും ഏറെ മതിപ്പുളവാക്കുന്നതാണെന്നും ഇനിയും കൂടുതല്‍ പുരോഗതിയിലേക്ക് മുന്നേറുവാന്‍ സ്ഥാപനത്തിന് കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. നുസ്റതുല് അനാം ട്രസ്റ്റ് ചെയര്മാന് അനസ് അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. എഡ്യൂക്കേഷൻ കൗൺസിൽ പ്രസിഡന്റ് സയ്യിദ് ഹുസൈൻ കോയ തങ്ങൾ ഉത്ഘാടനം നിർവഹിച്ച ചടങ്ങിൽ ടാലന്റ് പബ്ളിക് സ്ക്കൂള് സി. ഇ. ഒ. യാസര്‍ കരുവാട്ടില്‍ , മാനേജര്‍ ജൗഹറലി തങ്കയത്തില്‍ സംസാരിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. സിന്ധ്യാ ഐസക് സ്വാഗതവും വൈസ് പ്രിന്‍സിപ്പല്‍ ഫര്‍സാന . പി. വി. നന്ദിയും പറഞ്ഞു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
കേരളത്തിലും കൊറോണ
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി