• admin

  • January 6 , 2020

തിരുവനന്തപുരം : തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി മാതൃകാ പരീക്ഷാ ടൈം ടേബിളില്‍ മാറ്റം വരുത്തി. ദിവസവും രണ്ടെണ്ണം വെച്ചാണ് പുതിയ ക്രമീകരണം. ഫെബ്രുവരി 14 മുതല്‍ 30 വരെയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മോഡല്‍ പരീക്ഷ. രാവിലെയും ഉച്ചക്കു ശേഷവുമായി രണ്ട് വിഷയങ്ങള്‍ വീതം പരീക്ഷ നടത്താനാണ് തീരുമാനം. രാവിലെയും ഉച്ചയ്ക്ക് ശേഷവും പരീക്ഷകള്‍ നടത്തുന്നത് ആദ്യമായാണ്. കുട്ടികള്‍ക്ക് പരീക്ഷയ്ക്ക് ഒരുങ്ങാന്‍ ആവശ്യത്തിന് സമയം ലഭിക്കില്ലെന്നാണ് പലരും പങ്കുവെക്കുന്ന ആശങ്ക. പൊതു പരീക്ഷയുടെ മാതൃക തന്നെയാണ് ഇതുവരെ മോഡല്‍ പരീക്ഷകള്‍ക്കും സ്വീകരിച്ചു വന്നിരുന്നത്. ദിവസം ഒരെണ്ണം എന്ന രീതിയിലാണ് പൊതുപരീക്ഷ നടത്തുന്നത്.