• admin

  • January 17 , 2020

കല്‍പ്പറ്റ : തോട്ടം മേഖലയിലെ ചൂഷണങ്ങള്‍ക്കെതിരെ മാവോയിസ്റ്റുകളുടെ കത്ത്. തോട്ടം മേഖലയിലെ നാമമാത്ര കൂലി വര്‍ധനവ് പിണറായി സര്‍ക്കാരിന്റെ തൊഴിലാളി വഞ്ചനയാണന്ന് വയനാട് പ്രസ്സ് ക്ലബ്ബിലേക്ക് അയച്ചിട്ടുള്ള കത്തില്‍ പറയുന്നു. സി.പി.ഐ. (മാവോയിസ്റ്റ് ) നാടുകാണി ഏരിയാ സ്മിതിയുടെ വക്താവ് അജിതയുടെ പേരിലാണ് രണ്ട് പേജ് വരുന്ന കത്ത് . പ്രതിദിന കൂലി 800 രൂപയാക്കണം എന്നതുള്‍പ്പെടെ ഒട്ടേറെ ആവശ്യങ്ങള്‍ കത്തിലൂടെ മുന്നോട്ട് വെച്ചിട്ടുണ്ട്. തൊഴിലാളി വഞ്ചകരെ ബഹിഷ്‌കരിച്ച് അവകാശങ്ങള്‍ പിടിച്ചെടുക്കാന്‍ മുഴുവന്‍ തോട്ടം തൊഴിലാളികളും രംഗത്തിറങ്ങണമെന്നാണ് കത്തിലൂടെയുളള ആഹ്വാനം. മേപ്പാടി മുണ്ടക്കൈയില്‍ രണ്ട് ദിവസം മുമ്പ് നടന്ന റിസോര്‍ട്ട് ആക്രമണത്തിന് പിന്നാലെയാണ് കത്ത് അയച്ചിരിക്കുന്നത്.