• admin

  • February 12 , 2020

കോഴിക്കോട് : സ്‌കില്‍ ഡവലപ്‌മെന്റ് സെന്റര്‍ സംഘടിപ്പിച്ച പേപ്പര്‍ബാഗ്, തുണിസഞ്ചി നിര്‍മാണത്തിന്റെ ആദ്യബാച്ച് പരിശീലനം പൂര്‍ത്തിയായി. ആദ്യബാച്ചില്‍ 62 പേരാണ് അഞ്ച് ദിവസ പരിശീലനം പൂര്‍ത്തിയാക്കിയത്. 10 വ്യത്യസ്ത ഇനങ്ങളിലായി 400 ബാഗുകള്‍ പഠിതാക്കള്‍ നിര്‍മ്മിച്ചു. പരിശീലന പരിപാടിയുടെ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. പ്ലാസ്റ്റിക് മലിനീകരണ വിപത്തിനെതിരെയുള്ള പോരാട്ടം വിജയിക്കണമെങ്കില്‍ ഇത്തരം ബദല്‍ ഉല്പന്നങ്ങള്‍ പ്രചരിപ്പിക്കാനുള്ള നടപടികള്‍ വ്യാപകമാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രൊഫ. കെ. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. ബാഗ് നിര്‍മ്മാണം സ്വയം സഹായ യൂണിറ്റുകളായി മാറുന്നതും ഇതിനാവശ്യമായ സാമ്പത്തിക സമാഹരണം നടത്തുന്നും സംബന്ധിച്ച് റിസര്‍വ് ബാങ്ക് ലിറ്ററസി അംബാസിഡര്‍മാരായ ഇ. പ്രഭാകരന്‍, കെ.വി. രാഘവന്‍ എന്നിവര്‍ ക്ലാസ്സെടുത്തു.