• admin

  • March 2 , 2022

തരുവണ : വയനാട് ജില്ലാസഹകരണ ബാങ്ക് മുന്‍ ജനറല്‍ മാനേജര്‍ അലി പള്ളിയാല്‍ രചിച്ച ചെറു കഥാസമാഹാരമായ 'തരുവണ കഥകള്‍' പ്രശസ്ത സാഹിത്യകാരന്‍ പി. കെ. പാറക്കടവ് ഡോക്ടര്‍ റോഷിന്‍ ബാലകൃഷ്ണന് പുസ്തകം കൈമാറിക്കൊണ്ട് പ്രകാശനം ചെയ്തു.തരുവണ ഗെയിം സിറ്റി ടര്‍ഫില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മുന്‍ ദേശീയ അദ്ധ്യാപക അവാര്‍ഡ് ജേതാവ് എം.ചന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷം വഹിച്ചു.ഗ്രന്ഥകാരനായ എ.പി. കുഞ്ഞാമു പുസ്തകത്തെ പരിചയപ്പെടുത്തി.ചടങ്ങില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി കെ സുധീര്‍ ഗ്രന്ഥകാരന്‍ ഡോ.അസീസ് തരുവണ,വെള്ളമുണ്ട പഞ്ചായത് പ്രസിഡണ്ട് സുധി രാധാകൃഷ്ണന്‍,പുസ്തകം പ്രസിദ്ധീകരിച്ച ലിറ്റര്‍ട്ട് ബുക്ക്‌സ് എം ഡി ബിലാല്‍ ശിബിലി,എന്നിവര്‍ ആശംസകളര്‍പ്പിച്ച് പ്രസംഗിച്ചു.എ നൗഷാദ് സ്വാഗതവും പി എം ഇബ്രാഹിം നന്ദിയും പറഞ്ഞു.മാനന്തവാടി ബ്ലോക്ക് പഞ്ചായത് പ്രസിഡണ്ട് ജസ്റ്റിന്‍ബേബി,ജില്ലാ പഞ്ചായത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പെഴ്‌സണ്‍ ജുനൈദ് കൈപ്പാണി,ബ്ലോക്ക് മെമ്പര്‍ പി കെ അമീന്‍,വാര്ഡംഗം സീനത്ത് വൈശ്യന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങഅകെടുത്തു. പ്രകാശന ചടങ്ങിന് ശേഷം ഗസല്‍ ഗായകന്‍ ഗഫൂര്‍ എം ഖയാമും സംഘവും ഗസല്‍ ഗാനമേളയും നടത്തി.