തിരുവനന്തപുരം :
തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടർപട്ടികയിൽ പുതുതായി പേര് ചേർത്തവരുടെ എണ്ണത്തിൽ വർധന. തിങ്കളാഴ്ചവരെ ഒമ്പത് ലക്ഷത്തോളം പേരാണ് പേര് ചേർത്തത്. 14ന് വോട്ടർപട്ടിക പുതുക്കൽ പൂർത്തിയാകുന്നതോടെ നവവോട്ടർമാരുടെ എണ്ണം 12 ലക്ഷമാകുമെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ കണക്കുകൂട്ടൽ.
2015ലെ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ 2.51 കോടി പേരാണുണ്ടായിരുന്നത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ തയ്യാറാക്കിയ പട്ടികയിൽ 2.61 കോടി വോട്ടർമാരുണ്ട്. പത്തുലക്ഷം വോട്ടർമാരാണ് വർധിച്ചത്. ഈ റെക്കോഡ് ഇത്തവണ മറികടക്കുമെന്നാണ് വിലയിരുത്തൽ. തൊള്ളായിരത്തോളം വാർഡിൽ നിലവിലുള്ളത് 2015നുശേഷം പുതുക്കിയ വോട്ടർപട്ടികയാണ്. 18 ഘട്ടമായി ഉപതെരഞ്ഞെടുപ്പ് നടന്ന വാർഡുകളിലാണ് പട്ടിക പുതുക്കിയത്.
14 വരെ പേര് ചേര്‍ക്കാം
ജനുവരി 20ന് പ്രസിദ്ധീകരിച്ച കരട് പട്ടികയെക്കുറിച്ചുള്ള ആക്ഷേപങ്ങൾ അറിയിക്കാനും പേരുചേർക്കൽ, തിരുത്തലുകൾ, സ്ഥാനമാറ്റം എന്നിവയ്ക്കും 14 വരെ അവസരമുണ്ട്. ഓൺലൈൻ അപേക്ഷകൾ www.lsgelection.kerala.gov.in എന്ന സൈറ്റിൽ സമർപ്പിക്കാം. അന്തിമപട്ടിക 28-ന് പ്രസിദ്ധീകരിക്കും. വാർഡ് പുനർനിർണയത്തിനുശേഷവും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോഴുമായി രണ്ടുതവണകൂടി പേരുചേർക്കാൻ അവസരമുണ്ട്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി