• admin

  • February 6 , 2020

വാഷിംഗ്ടണ്‍ : ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ ജനാധിപത്യത്തിന് വെല്ലുവിളിയാണെന്ന് ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസി.”ഇന്ന്, പ്രസിഡന്റും സെനറ്റ് റിപ്പബ്ലിക്കന്‍മാരും അധാര്‍മ്മികതയെ സാധാരണവല്‍ക്കരിച്ച് നമ്മുടെ ഭരണഘടനയുടെ സന്തുലിതാവസ്ഥയെ നിരസിച്ചു” പൊലോസി പറഞ്ഞു. സഭ പാസാക്കിയ ഇംപീച്ച്മെന്റ് ആര്‍ട്ടിക്കളില്‍ നിന്ന് ട്രംപിനെ സെനറ്റ് കുറ്റവിമുക്തനാക്കിയ ശേഷം പുറത്തിറക്കിയ പ്രസ്താവനയിലാണ് ട്രംപിനെതിരെ അവര്‍ വിമര്‍ശനം ഉന്നയിച്ചത്. ”അമേരിക്കയുടെ ജനാധിപത്യത്തിന് ഒരു വെല്ലുവിളിയായി നില്‍ക്കുകയാണ് പ്രസിഡന്റ്. ഈ സംഭവത്തോടെ മനസിലാകുന്നത് അദ്ദേഹം നിയമത്തിനും മുകളിലാണെന്നാണ്. വേണമെങ്കില്‍ അദ്ദേഹത്തിന് തെരഞ്ഞെടുപ്പില്‍ അഴിമതി നടത്താന്‍ സാധിക്കും”, നാന്‍സി പെലോസി പറഞ്ഞു.