കോട്ടയം : എസ്എപി ക്യാമ്പില്‍ നിന്ന് തോക്കുകളും വെടിയുണ്ടകളും കാണാതായത് ആഭ്യന്തരസുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. മാവോയിസ്റ്റുകള്‍ക്ക് എതിരെയുള്ള സംയുക്ത പദ്ധതിയുടെ ഭാഗമായി നല്കിയ പണമാണ് വകമാറ്റി ചെലവഴിച്ചിരിക്കുന്നത്. മുഖ്യമന്ത്രി അറിയാതെ ഡിജിപിക്ക് പണം വകമാറ്റി ചെലവഴിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു. ഡിജിപിയുടെ യു കെ യാത്ര നടപടി ക്രമങ്ങള്‍ പാലിച്ചാണോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 12,000ത്തോളം തിരകള്‍ കാണാതെ പോയതിന് തൃപ്തികരമായ വിശദീകരണം നല്‍കാതെ നിസ്സാരവത്കരിക്കുന്ന തരത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ പ്രതികരിക്കുന്നത്. മന്ത്രിയുടെ ഗണ്‍മാനും പ്രതിയാണ് എന്ന് അറിഞ്ഞതിന് ശേഷവും നടപടികള്‍ ഉണ്ടാകുന്നില്ല. ആ സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തരവകുപ്പ് വളരെ ഗൗരവമായി തന്നെ വിഷയത്തെ കാണും. ഇപ്പോള്‍ ഔപചാരികമായി വിഷയം കേന്ദ്രസര്‍ക്കാരിന്റെ മുന്നില്‍ എത്തിയിട്ടില്ല. അതുകൊണ്ടുതന്നെ നടപടികളിലേക്ക് നീങ്ങിയിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ എന്തുനടപടി എടുക്കുന്നു എന്ന് അറിഞ്ഞതിന് ശേഷം ആഭ്യന്തര വകുപ്പ് നിലപാട് സ്വീകരിക്കും. സിഎജി റിപ്പോര്‍ട്ട് കേന്ദ്രധനകാര്യ മന്ത്രാലയം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി