ന്യൂഡല്‍ഹി :
വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയെന്ന് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ ആകെ പരിക്കേറ്റവരുടെ എണ്ണം 200 ആയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം കഴിഞ്ഞ 42 മണിക്കൂറിനിടെ ഡല്‍ഹിയില്‍ പുതിയ അക്രമ സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. സംഘര്‍ഷങ്ങള്‍ വ്യാപിക്കുന്നത് തടയാന്‍ പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞയില്‍ വെള്ളിയാഴ്ച പത്തുമണിക്കൂര്‍ ഇളവ് അനുവദിച്ചിരുന്നു.
കലാപവുമായി ബന്ധപ്പെട്ട ചിത്രങ്ങളോ വീഡിയോകളോ കൈവശമുള്ളവര്‍ അവ കൈമാറണമെന്ന് ഡല്‍ഹി പോലീസ് ജനങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. വിവരങ്ങള്‍ അറിയിക്കാന്‍ രണ്ട് ടോള്‍ ഫ്രീ നമ്പറുകളും പോലീസ് സജ്ജമാക്കിയിട്ടുണ്ട്. 8750871221, 8750871227 എന്നിവയാണ് നമ്പറുകള്‍.
നിലവില്‍ 514 പേരെയാണ് കലാപവുമായി ബന്ധപ്പെട്ട് സംശയത്തിന്റെ പേരില്‍ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര് പിടിയിലാകുമെന്നും പോലീസ് പറയുന്നു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി