• admin

  • June 15 , 2022

കോട്ടയം : കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഗ്രാമപഞ്ചായത്തുകളുടെ ഉടമസ്ഥതയിൽ നടപ്പിലാക്കുന്ന ജൽ ജീവൻ മിഷൻ പദ്ധതിയുടെ നിർവ്വഹണ പങ്കാളികളുടെ ജില്ലാതല സമ്മേളനം പതിനെട്ടാം തിയതി ശനിയാഴ്ച കോട്ടയത്തു നടക്കും. ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ രാവിലെ പത്തിന് ജില്ലാ ജല ശുചിത്വ മിഷൻ ചെയർ പേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡോ.പി.കെ.ജയശ്രീയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന ത്രികക്ഷിസംഗമത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തു പ്രസിഡന്റ് നിർമ്മലാ ജിമ്മി നിർവ്വഹിക്കും. പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ ബിനു ജോൺ , പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ ഭാരവാഹികളായ കെ.സി.ബിജു, അജയൻ കെ മേനോൻ , കേരള വാട്ടർ അതോറിറ്റി സൂപ്രണ്ടിങ്ങ് എഞ്ചിനീയർ സിദ്ധിക് പി , കേരള റൂറൽ വാട്ടർ സപ്ലെ ആന്റ് സാനിറ്റേഷൻ ഏജൻസിയുടെ ഡയറക്ടർ ( ടെക്നിക്കൽ ) റ്റി.കെ. മണി, ഐ.എസ്.എ. പ്ലാറ്റ്ഫോം ചെയർമാൻ റ്റി.കെ. തുളസീധരൻ പിള്ള , വൈസ് ചെയർമാൻ ഡാന്റീസ് ക്കൂനാനിക്കൽ , ജലനിധി റീജിയൺ ഡയറക്ടർ കെ.ജി.റജി, ഡി.ഡബ്ളിയു.എസ്.എം. മെമ്പർ സെക്രട്ടറി ബിജീഷ് ഡി, ഐ.എസ്.എ പ്ലാറ്റ്ഫോം ഭാരവാഹികളായ റഷീദ് പറമ്പൻ , ആന്റണി കുന്നത്ത് , പി.കെ. കുമാരൻ, കുടുംബശ്രീ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ അഭിലാഷ് ദിവാകർ , എം.സുശീൽ , സജി സെബാസ്റ്റ്യൻ, പീറ്റർ തെറ്റയിൽ, സണ്ണി ആശാരിപറമ്പിൽ , ജയ്സൺ ഫിലിപ്പ് ആലപ്പാട്ട് , പി.ജെ. വർക്കി, ജിജിൻ വിശ്വൻ, ബിജു സേവ്യർ തുടങ്ങിയവർ പ്രസംഗിക്കും. ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളുടെയും പ്രസിഡന്റുമാർ, സെക്രട്ടറിമാർ , ജില്ലാ ജല ശുചിത്വ മിഷൻ മെമ്പർമാർ, കേരള വാട്ടർ അതോറിറ്റി, ജലനിധി, ഐ.എസ്.എ. പ്രതിനിധികൾ തുടങ്ങിയവർ സംയുക്‌തമായി ഒത്തുചേർന്ന് ജൽ ജീവൻ മിഷൻ പദ്ധതിയുടെ സാധ്യതകളും ഏകോപനവും ചർച്ച ചെയ്ത് തുടർ കർമ്മ പരിപാടികൾക്ക് രൂപം കൊടുക്കും.