• admin

  • December 28 , 2021

കല്പറ്റ : ടെക്സ്റ്റയിൽ, റെഡിമെയ്ഡ്, പാദരക്ഷാ മേഖലകളിൽ ജനുവരി ഒന്ന് മുതൽ ഏർപ്പെടുത്തുന്ന 12 ശതമാനം നികുതി ഘടനയിൽ പ്രതിഷേധിച്ച് കൊണ്ട് കേരള ടെക്സ്റ്റയിൽ ഗാർമെൻറ്സ് ഡീലേർസ് ആൻ്റ് വെൽഫയർ അസോസിയേഷൻ, കേരള റീട്ടെയിൽ ഫുട് വെയർ അസോസിയേഷൻ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ ജി എസ് ടി ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിന് മുമ്പിൽ ധർണ നടത്തി. വൻ വില വര്‍ധനവിന് കാരണമാവുന്നതും ആവശ്യമായ മുന്നൊരുക്കങ്ങളില്ലാതെയും അശാസ്ത്രീയമായ രീതിയില്‍ നികുതി വര്‍ധന നടപ്പാക്കിയതിൽ പ്രതിഷേധിച്ചാണ് സമരം നടത്തിയത്. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. കെ ടി ജി എ ജില്ലാ പ്രസിഡൻ്റ് കെ ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. കെ ആർ എഫ് എ ജില്ലാ പ്രസിഡൻ്റ് കെ സി അന്‍വര്‍, പി.വി മഹേഷ്, പി വി അജിത് കുമാർ, ഷാജി കല്ലടാസ്, ഷമീം പാറക്കണ്ടി. കെ മുഹമ്മദ് ആസിഫ്, നിസാർ ദിൽവെ, അഷ്റഫ് കൊട്ടാരം, തുടങ്ങിയവർ സംസാരിച്ചു. ജി എസ് ടി നിരക്കിലെ വർധനവ് ഒഴിവാക്കിയില്ലെങ്കിൽ കടകളിൽ സ്റ്റോക്കുള്ള ചരക്കുകൾക്ക് സ്വന്തം നിലയിൽ നികുതി നൽകേണ്ട അവസ്ഥയാണ് നിലവിലുള്ളത്. വ്യാപാരികള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ക്കപ്പുറം ഈ നികുതി വര്‍ദ്ധന കമ്പോളത്തില്‍ വില വര്‍ധനവിനും കാരണമാവും. ബാബ വൈത്തിരി, ലത്തീഫ് മേപ്പാടി, അബൂബക്കർ മീനങ്ങാടി, സംഗീത് ബത്തേരി, ഇസ്മായിൽ മാനന്തവാടി, സുധീഷ് പടിഞ്ഞാറത്തറ, ഷെമീർ അമ്പലവയൽ,മുത്തലിബ് കമ്പളക്കാട്, ജലീൽ വൈത്തിരി, തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.