കൽപ്പറ്റ : ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടറായി പ്രൊമോഷൻ ലഭിച്ച് തിരുവനന്തപുരത്തേക്ക് സ്ഥലം മാറിപ്പോകുന്ന ഡോ. സക്കീനക്ക് ജില്ലാ മെഡിക്കൽ ഓഫീസിലെ സഹപ്രവർത്തകർ യാത്രയയപ്പ് നൽകി. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് വി.വി. മുരളീധരൻ അധ്യക്ഷത വഹിച്ചു. 2021 നവംബറിലാണ് ഡോ. സക്കീന ഡി.എം.ഒ ആയി ചാർജ്ജ് എടുത്തത്. ജില്ലയിൽ ആരോഗ്യ മേഖലയിൽ ഒട്ടേറെ നൂതന പദ്ധതികൾക്ക് തുടക്കമിടാനും പല ആശുപത്രികളുടെയും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതടക്കമുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുവാനും ഡോ. സക്കീനക്ക് കഴിഞ്ഞതായി സഹപ്രവർത്തകർ പറഞ്ഞു. പുതിയ ജില്ലാ മെഡിക്കൽ ഓഫീസർ നിയമിതനാകുന്നത് വരെ ഡി.എം.ഒ യുടെ ചാർജ്ജ് ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പി ദിനീഷ് വഹിക്കും. അഡിഷണൽ ഡയറക്ടർക്ക് പുറമെ സ്റ്റേറ്റ് സർവ്വേലൻസ് ഓഫീസറായും എൻ.വി.ബി.ഡി.സി.പി യുടെ സ്റ്റേറ്റ് നോഡൽ ഓഫീസറായും ഡോ. സക്കീന ചാർജ്ജ് എടുത്തിട്ടുണ്ട്. ഡെപ്യൂട്ടി ഡി.എം.ഒ മാരായ ഡോ. പി. ദിനീഷ്, ഡോ. പ്രിയ സേനൻ, ഡോ. ആൻസി, ജില്ലാ മാസ്സ് മീഡിയ ഓഫീസർ ഹംസ ഇസ്മാലി, ടെക്നിക്കൽ അസിസ്റ്റന്റ്മാരായ സി.സി. ബാലൻ, കെ.എം. ഷാജി, സ്റ്റാഫ് സെക്രട്ടറി സി. സമദ്, മൂസക്കുട്ടി, നിതിൻഷാജ്, റോബിൻ എന്നിവർ സംസാരിച്ചു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി