• admin

  • February 1 , 2020

ന്യൂഡല്‍ഹി : ജില്ലാ ആശുപത്രികളോട് ചേര്‍ന്ന് മെഡിക്കല്‍ കോളേജ് ആരംഭിക്കാന്‍ ബജറ്റില്‍ നിര്‍ദേശം. ഉടന്‍ തന്നെ ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ക്ക് രൂപം നല്‍കുമെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. നിലവില്‍ യോഗ്യതയുളള ഡോക്ടര്‍മാരുടെ കുറവ് രാജ്യം നേരിടുന്നുണ്ട്. ജനറല്‍ ഡോക്ടര്‍മാരുടെയും വിദഗ്ധരുടെയും കുറവ് പരിഹരിക്കേണ്ടതുണ്ട്. ഇതിനായി ജില്ലാ ആശുപത്രികളോട് ചേര്‍ന്ന് മെഡിക്കല്‍ കോളേജ് ആരംഭിക്കുന്ന കാര്യം പരിഗണനയിലാണ്. സ്വകാര്യ പങ്കാളിത്തോടെ പിപിപി മാതൃകയില്‍ നടപ്പാക്കാന്‍ ലക്ഷ്യമിടുന്നതെന്നും നിര്‍മ്മല പറഞ്ഞു. രാജ്യത്തെ എല്ലാ ജില്ലകളിലും ജന്‍ ഔഷധി കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.