• Anjana P

  • September 22 , 2022

മാനന്തവാടി : ഭാരവാഹികളായി അൻസാർ പനമരം (ചെയർമാൻ), അഷ്റഫ് തലപ്പുഴ (വൈസ് ചെയർമാൻ),വിശിഹാബ് തോട്ടോളി, ലത്തീഫ് വെള്ളമുണ്ട, നൗഷാദ് ചെറ്റപ്പാലം (ഉപദേശക സമിതി അംഗങ്ങൾ) പിസി. അബൂബക്കർ തിരുനെല്ലി (പ്രസിഡന്റ്), അബ്ദുൾ ഖാദർ - യൂസുഫ് (ജനറൽ സെക്രട്ടറി), മുഹമ്മദ് സാബിത്ത് (ട്രഷറർ), ഇബ്രാഹിം നാലാം മൈൽ, ജാഫർ കെവിഎച്ച്, ഷഫീഖ് കുഞ്ഞോം (വൈസ് പ്രസിഡന്റുമാർ), ഷൗക്കത്ത് പനമരം, ഇർഷാദ് കുഞ്ഞോം, മെഹബൂബ് പനമരം (ജോ. സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു. അൽ അജ്വാദ് ഹോട്ടലിൽ നടന്ന കൗണ്സിൽ യോഗം വയനാട് ജില്ലാ ജനറൽ സെക്രട്ടറി ശിഹാബ് തോട്ടോളി ഉൽഘാടനം നിർവഹിച്ചു. ലത്തീഫ് വെള്ളമുണ്ട അദ്ധ്യക്ഷത വഹിച്ചു. നൗഷാദ് ചെറ്റപ്പാലം ഖിറാഅത്തും അൻസാർ പനമരം സ്വാഗതവും നിർവഹിച്ചു. ജില്ലാ  സെക്രട്ടറി നൗഷാദ് നെല്ലിയമ്പം ജില്ലാ കമ്മിറ്റി അംഗം ഉബൈദ് കണിയാമ്പറ്റ എന്നിവർ കൗണ്സിൽ യോഗം നിയന്ത്രിച്ചു.