• admin

  • July 11 , 2022

:   സി.വി.ഷിബു. നടിയെ ആക്രമിച്ച കേസിൽ ദിലീപിന് പങ്കില്ലന്ന് മുൻ ജയിൽ ഡി.ജി.പി. ആർ. ശ്രീലേഖ ഐ.പി.എസ്. കുറ്റം ചെയ്തവർ ജയിലിൽ കിടക്കേണ്ടവരാണന്നും മാധ്യമങ്ങൾ ഗോസിപ്പ് പരത്തിയെന്നും ആർ.ശ്രീലേഖ. പല കാര്യങ്ങളിലും പല ഘട്ടങ്ങളിലും സംശയം തോന്നിയതുകൊണ്ടും എന്നെങ്കിലും സത്യം പുറത്തു വരണമെന്ന് ആഗ്രഹിച്ചതുകൊണ്ടാണ് ഇപ്പോൾ വെളിപ്പെടുത്തിയത് എന്നും അവർ പറഞ്ഞു. ഒരു ഘട്ടത്തിൽ ഡി.ജി.പി യോടും മുഖ്യമന്ത്രിയോടും താൻ മനസ്സിലാക്കിയ കാര്യങ്ങൾ പറഞ്ഞിരുന്നുവെന്നും അവർ പറഞ്ഞു കോടതി സത്യസന്ധമായ അന്വേഷണമാണ് നടത്തുന്നതെന്നും ശ്രീലേഖ പറഞ്ഞു. സർവ്വീസ് ചട്ടം ഉണ്ടായിരുന്നതിനാലാണ് സർവീസിലിരിക്കെ പറയാത്തത് എന്നും വിരമിച്ച ശേഷം യൂ ടൂബ് ചാനലിൽ 39 മിനിട്ട് ദൈർഘ്യമുള്ള സ്പെഷൽ എപ്പിസോഡിലൂടെയാണ് .ആർ.ശ്രീലേഖ സുപ്രധാന വിവരങ്ങൾ വെളിപ്പെടുത്തിയത്. ശക്തനായ ഒരു എതിരാളി ദിലീപിന് ഉള്ളത് കൊണ്ടാണ് 85 ദിവസം ജയിലിൽ കിടക്കേണ്ടി വന്നത്. ജയിലിൽ നിലത്ത് കിടന്ന ദിലീപിനെ കൈപിടിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിച്ചപ്പോൾ തളർന്നുവീണന്ന് മുൻ ജയിൽ ഡി.ജി.പി.ആർ.ശ്രീലേഖ. ജയിലിൽ ദിലീപിന് വി.ഐ.പി. പരിഗണന ലഭിച്ചിരുന്നില്ലന്നും മറ്റ് അഞ്ച് തടവുകാർക്കൊപ്പമാണ് കിടന്നിരുന്നത്. താൻ ചെന്നപ്പോൾ നിലത്ത് കിടക്കുന്ന ദിലീപിനെയാണ് കണ്ടത്. രോഗം മൂർച്ചിച്ച് തളർന്നു കിടക്കുകയായിരുന്നു. പായും തലയണയും നൽകാൻ താൻ നിർദ്ദേശം നൽകുകയായിരുന്നുവെന്നും അവർ പറഞ്ഞു. പോലീസിൻ്റെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നുവെന്ന് സംശയിക്കതക്ക രീതിയിലാണ് ശ്രീലേഖ പല കാര്യങ്ങളും പറഞ്ഞിട്ടുള്ളത്. ആർ. ശ്രീലേഖയുടെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ നടിയെ ആക്രമിച്ച കേസ് ഇനി പ്രധാന വഴിത്തിരിവിലേക്ക് നീങ്ങിയേക്കും.