കോട്ടയം : ഗവ. ജനറല്‍ ആശുപത്രിയിലെത്തുന്ന പ്രായമായവര്‍ ഇനി ബുദ്ധിമുട്ടേണ്ടി വരില്ല. വയോജനങ്ങള്‍ക്ക് പ്രത്യേകമായി ജെറിയാട്രിക് വാര്‍ഡ് ആശുപത്രിയില്‍ ഒരുങ്ങി. ജനറല്‍ മെഡിസിന് വിഭാഗത്തിലെത്തുന്ന 60 വയസ്സിന് മുകളിലുള്ള കൂടുതല്‍ പരിചരണം വേണ്ടവരെയാവും ജെറിയാട്രിക് വാര്‍ഡില്‍ പ്രവേശിപ്പിക്കുക. എന്‍ആര്‍എച്ച്എമ്മിന്റെ ഫണ്ടില്‍നിന്ന് 35 ലക്ഷം രൂപ ചെലവിട്ടാണ് ജെറിയാട്രിക് വാര്‍ഡ് സജ്ജമാക്കിയത്. ഐസിയുവിലേതുപോലെ മടക്കാവുന്ന വലിയ കിടക്കകള്‍ 38 എണ്ണത്തിന് ഓര്‍ഡര്‍ കൊടുത്തിട്ടുണ്ട്. ഐസിയു മാതൃകയില്‍ 'ഹൈ ഡെഫനിഷന്‍ യൂണിറ്റാ'യാണ് ജെറിയാട്രിക് വാര്‍ഡ് പരിഗണിക്കുക. നാല്‍പ്പത് കിടക്കകളുണ്ടാകും. ഒപിയില്‍ ദിവസവുമെത്തുന്ന 2500-ഓളം പേരില്‍ ശരാശരി 22 ശതമാനം വയോജനങ്ങളാണ്. അഡ്മിറ്റായവരില് ഏതാണ്ട് പകുതിയും. ഇവര്‍ക്ക് പ്രത്യേക പരിചരണം വേണമെന്ന ആവശ്യത്തിലാണ് ജെറിയാട്രിക് വാര്‍ഡ് രൂപീകരിച്ചത്. വീല്‍ചെയര്‍ കൊണ്ടുപോകാനും പിടിച്ച് നടക്കാനുമെല്ലാം സൗകര്യമുണ്ട്. അറ്റകുറ്റപ്പണികള്‍ നേരത്തേ നടത്തി. വാര്‍ഡിലേക്ക് ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്കി. ഒരാഴ്ചക്കകം വാര്‍ഡ് പൂര്‍ണരൂപത്തില്‍ പ്രവര്‍ത്തനമാരംഭിക്കും.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി