മലപ്പുറം : വൈദ്യുതി സംബന്ധമായ പരാതികള്‍ പരിഹാരിക്കുന്നതിനായി മന്ത്രി എം.എം.മണിയുടെ നേതൃത്വത്തില്‍ മലപ്പുറം ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച ജനകീയ വൈദ്യുതി അദാലത്തില്‍ ലഭിച്ചത് 2,070 പരാതികള്‍. 1857 പരാതികള്‍ തീര്‍പ്പാക്കി.പരിഹരിക്കാനുള്ള ബാക്കി പരാതികളില്‍ സ്ഥല പരിശോധന നടത്തി ഒരാഴ്ചക്കകം തീര്‍പ്പാക്കും.ലഭിച്ച പരാതികളില്‍ ഏറെയും പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടവയായിരുന്നു. വോള്‍ട്ടേജ് ക്ഷാമം, വൈദ്യുതി ബില്ലിങ്, വൈദ്യുതി തകരാര്‍, സര്‍വ്വീസ് കണക്ഷന്, സുരക്ഷാ ഭീഷണി തുടങ്ങിയ വിഭാഗങ്ങളിലുള്ള പരാതികളും അദാലത്തില്‍ ലഭിച്ചു. ജനുവരി 28 വരെ അദാലത്തിലേക്കായി ലഭിച്ച 1,726 പരാതികളില്‍ 1100 പരാതികളും പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടവയാണ്. പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിനായി വരുന്ന തുകയുടെ 25 മുതല്‍ 50 ശതമാനത്തോളം വൈദ്യുതി വകുപ്പ് നല്‍കാനും ബാക്കി തുക ഗുണഭോക്താവ് നല്കിയാല് മതിയെന്നുമാണ് ഇതു സംബന്ധിച്ച് അദാലത്തില്‍ തീരുമാനമെടുത്തത്. കൂടാതെ അദാലത്ത് ദിവസമായ ഇന്നലെ (ഫെബ്രുവരി എട്ട്) മാത്രം പുതിയതായി 344 പരാതികളും ലഭിച്ചു. ലഭിച്ച മുഴുവന്‍ പരാതികളിലും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട സെക്ഷനുകളിലേക്ക് മാറ്റിയിട്ടുണ്ട്. താലൂക്കടിസ്ഥാനത്തില്‍ കൗണ്ടറുകള്‍ വഴി പരാതികള്‍ തീര്‍പ്പാക്കിയതിന് പുറമെ മന്ത്രി ഉള്‍പ്പടെ ഉന്നത ഉദ്യോഗസ്ഥരുടെ പ്രത്യേക സ്റ്റാളും മുഴുവന്‍ സമയവും പരാതി പരിഹാരത്തിനായി ഒരുക്കിയിരുന്നു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി