: തിരുവനന്തപുരം: ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി പഠിപ്പു മുടക്കിന് ആഹ്വാനം ചെയ്ത് എഐഎസ്എഫ്. രാജ്യവ്യാപകമായി സംഘപരിവാറിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് പഠിപ്പു മുടക്കെന്ന് എഐഎസ്എഫ് അറിയിച്ചു. ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന അക്രമത്തില്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ എഐഎസ്എഫ് ദേശീയ നേതൃത്വം ആഹ്വാനം ചെയ്തിരുന്നു. ജെഎന്‍യുവിലെ അക്രമസംഭവങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് എതിരെ രൂക്ഷവിമര്‍ശനവുമായി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന് മുന്‍ പ്രസിഡന്റും സിപിഐ നേതാവുമായു കനയ്യ കുമാര്‍ രംഗത്ത് വന്നിരുന്നു. ബിജെപി സര്‍ക്കാര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുദ്ധം നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.വിദ്യാര്‍ത്ഥികള്‍ സമരം ചെയ്യുമ്പോള്‍ പൊലീസിനെക്കൊണ്ട് തല്ലിക്കും, അതില്‍ വഴങ്ങിയില്ലെങ്കില്‍ അക്രമിക്കാന്‍ ഗുണ്ടകളെ വിടുമെന്നു് കനയ്യ കുമാര്‍ ട്വീറ്റ് ചെയ്തു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി