കൊച്ചി : രോഗരഹിത ചെമ്മീന്‍ കുഞ്ഞുങ്ങള്‍ ഉറപ്പുവരുത്തുന്നതിനും രാജ്യാന്തര വിപണികളില്‍ അവയുടെ ഗുണനിലവാരം തെളിയിക്കുന്നതിനുമുള്ള അത്യാധുനിക സര്ട്ടിഫിക്കേഷന് പദ്ധതിയായ ഷഫാരി സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഇഡിഎ) പുറത്തിറക്കി. രാജ്യത്തെ പ്രജനന കേന്ദ്രങ്ങളില്‍ നിന്ന് എത്തിക്കുന്ന വിത്തുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് പദ്ധതി സഹായകമാകുമെന്ന് എംപിഇഡിഎയുടേയും സീഫുഡ് എക്സ്പോര്‍ട്ട് അസോസിയേഷന് ഓഫ് ഇന്ത്യയുടേയും സംയുക്താഭിമുഖ്യത്തില്‍ ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററിലെ ഹോട്ടല്‍ ഗ്രാന്റ് ഹയാട്ടില്‍ ആരംഭിച്ച ഇരുപത്തിരണ്ടാമത് ഇന്ത്യാ ഇന്റര്‍നാഷണല്‍ സീഫുഡ് ഷോയുടെ (ഐഐഎസ്എസ്) ഉദ്ഘാടനത്തില്‍ ഗവര്‍ണര്‍ ശ്രീ ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു. സൂപ്പര്‍ ബഗ്ഗുകള്‍ എന്നറിയപ്പെടുന്നതും മരുന്നുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതുമായ ബാക്ടീരിയകളുടെ ദ്രുതഗതിയിലുള്ള വളര്‍ച്ച ലോകരാജ്യങ്ങള്‍ തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് ഈ നീക്കമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതുജനാരോഗ്യം കണക്കിലെടുത്ത് ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാന്‍ശേഷിയുള്ള ബാക്ടീരിയകളുടെ ആവിര്‍ഭവം ലോകാരോഗ്യ സംഘടനയും ഐക്യരാഷ്ട്ര സംഘടനയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഭരണസമിതി സാക്ഷ്യപ്പെടുത്തിയ പ്രജനനകേന്ദ്രങ്ങളില്‍ നിന്ന് ആന്റിബയോട്ടിക് രഹിത വിത്തുകള്‍ വാങ്ങാന്‍ ഇന്ത്യയിലെ കര്‍ഷകര്‍ ബാധ്യസ്ഥരാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. പൂര്‍ണമായി ഡിജിറ്റലായാണ് ഈ സോഫ്റ്റ്വെയര് വികസിപ്പിച്ചതെന്ന് സിന്റിസണ് ടെക്നോളജീസ് സിഇഒ വാംസി കോട്ടെ പറഞ്ഞു. ആഗോളതലത്തിലുള്ള വിപണനത്തിന് കയറ്റുമതിക്കാര്‍ക്ക് ഈ സര്ട്ടിഫിക്കേഷന് വിശ്വസ്തവും ആധികാരികവുമായ രേഖയായി ഉപയോഗിക്കാനാകും. തത്സമയമുള്ള ചതുര്‍ഘട്ട ഓഡിറ്റ് റെക്കോര്‍ഡിംഗ് ഇതില്‍ ഉള്‍പ്പെടുന്നു. അക്വാകള്‍ച്ചര്‍ സര്‍ട്ടിഫിക്കേഷനെക്കുറിച്ചുള്ള ഭക്ഷ്യ കാര്‍ഷിക സംഘനയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ളതാണ് ഈ ഷഫാരി പദ്ധതി. 'നീലവിപ്ലവം: ഉത്പാദനത്തിനുമപ്പുറം മൂല്യവര്‍ധന' എന്ന പ്രമേയത്തിലൂന്നിയ സമുദ്രോത്പന്നവ്യവസായത്തിന്റെ ഈ ദ്വൈവാര്‍ഷിക പ്രദര്‍ശന മേളയില്‍ നയങ്ങളെക്കുറിച്ചും 2022 ഓടെ രാജ്യത്തെ സമുദ്രോല്‍പ്പന്ന കയറ്റുമതി 10 ബില്യണ്‍ ഡോളര്‍ ലക്ഷ്യത്തിലെത്തിക്കുന്നതിനുള്ള രൂപരേഖകളുമാണ് വിദഗ്ധര്‍ ചര്‍ച്ചചെയ്യുന്നത്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി