• admin

  • January 4 , 2020

ചെന്നൈ : ചെന്നൈ: നഗരത്തില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും കനത്ത മൂടല്‍മഞ്ഞ്. മഞ്ഞ് മൂടിയതോടെ കാഴ്ചക്കുറവ് മൂലം ചെന്നൈ വിമാനത്താവളത്തില്‍ അഞ്ച് വിമാനങ്ങള്‍ ഇന്ന് രാവിലെ വഴിതിരിച്ചുവിട്ടു. നാല് വിമാനങ്ങള്‍ ഹൈദരാബാദിലേയ്ക്കും ഒരെണ്ണം തിരുച്ചിറപ്പള്ളിയിലേയ്ക്കുമാണ് വഴിതിരിച്ചുവിട്ടത്. മോശം കാലാവസ്ഥമൂലം പത്തോളം വിമാനങ്ങളും വൈകിയതായി വാര്‍ത്താ ഏജന്‍സി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. വിമാനങ്ങള്‍ വൈകുകയും ചിലത് വഴിതിരിച്ചുവിടുകയും ചെയ്തതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് നേരിട്ടതില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സും സ്‌പൈസ്‌ജെറ്റും ട്വിറ്ററിലൂടെ ഉപഭോക്താക്കളോട് ക്ഷമ ചോദിച്ചു. വെള്ളിയാഴ്ചയും ചെന്നൈ വിമാനത്താവളത്തില്‍ നിരവധി ആഭ്യന്തര, അന്തര്‍ദ്ദേശീയ വിമാനങ്ങള്‍ അപ്രതീക്ഷിത മൂടല്‍മഞ്ഞ് കാരണം വൈകിയിരുന്നു.