• admin

  • December 29 , 2021

മാനന്തവാടി : തലാസീമിയ ബാധിച്ച സഹോദരങ്ങളുടെ ചികിത്സകായുള്ള തുക ഉദാരമതികളുടെ സഹായം കൊണ്ട് എത്തിയതായി ചികിത്സാ സഹായ കമ്മിറ്റി. സഹായിച്ചവർക്ക് നന്ദിയെന്നും ഇനി ആരും തുക എകൗണ്ടിലേക്ക് അയകേണ്ടെന്നും സഹായ കമ്മിറ്റി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മാനന്തവാടി ആറാട്ടുതറ സ്വദേശിനിയുടെ ചികിത്സാകായാണ് കമ്മിറ്റി സഹായം അഭ്യർത്ഥിച്ചിരുന്നത് 17 ഉം 13ഉം വയസുള്ള സഹോദരങ്ങൾക്കാണ് തലാസിമിയ രോഗം ബാധിച്ചിട്ടുള്ളത്. ഭർത്താവ് വർഷങ്ങൾക്ക് മുൻപ് ഉപേക്ഷിച്ചു പോയതായിരുന്നു. അഞ്ച് സെന്റ് സ്ഥലവും പുരയുമാണ് സാജിതയ്ക്ക് ഉള്ളത്. രണ്ട് മാസത്തി ലൊരിക്കൽ ഡയാലിസിസിനും മറ്റുമായി കോഴികോട് മെഡിക്കൽ കോളേജിൽ പോകണം. ഇരുവർക്കും മജ്ജ മാറ്റിവെക്കൽ മാത്രമാണ് പോം വഴി. ശസ്ത്രക്രിയക്കാവട്ടെ 80 ലക്ഷം രൂപ വേണ്ടി വരുമെന്നാണ് ഡോക്ടർമാർ പറയുന്നത്.ഈയൊരു സാഹചര്യത്തിലാണ് നാട്ടുകാരും ജനപ്രതിനിധികളും ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചത്. ചികിത്സക്കായുള്ള 80 ലക്ഷം എകൗണ്ടിൽ എത്തിയതായും ഇനി ആരും എകൗണ്ടിലേക്ക് പണം അയക്കേണ്ടതില്ലെന്നും കമ്മിറ്റി അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ഡിവിഷൻ കൗൺസിലർ മാർഗരറ്റ് തോമസ്, അസീസ് കോറോം, റഷീദ് നീലാംബരി, കെ. ഉസ്മാൻ, ഉസ്മാൻ മഞ്ചേരി തുടങ്ങിയവർ പങ്കെടുത്തു.