:
സബര്‍മതി ആശ്രമത്തില്‍ ചര്‍ക്കയില്‍ നൂല്‍നൂറ്റ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ആശ്രമത്തിലെത്തിയ ട്രംപും ഭാര്യ മെലാനിയ ട്രംപും പതിനഞ്ച് മിനിറ്റോളം സബര്‍മതിയില്‍ ചിലവഴിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദി ഇവര്‍ക്കൊപ്പം നടന്ന് ആശ്രമം ചുറ്റിക്കാണിച്ചു.
ആദ്യം ആശ്രമത്തിന് പുറത്ത് സജ്ജീകരിച്ചിരുന്ന ഇരിപ്പിടങ്ങളില്‍ ഇരുന്ന ട്രംപിനും മെലാനിയക്കും ആശ്രമത്തിന് ഇന്ത്യന്‍ ചരിത്രത്തിലുള്ള സ്ഥാനം മോദി വിശദീകരിച്ചുകൊടുത്തു. ഗാന്ധിജിയുടെ ചിത്രത്തില്‍ മോദിയും ട്രംപും ചേര്‍ന്ന് ഹാരം ചാര്‍ത്തി.
അതിന് ശേഷമാണ്, ആശ്രമത്തിന്റെ വരാന്തയില്‍ വച്ചിരുന്ന ചര്‍ക്ക മോദി ഇരുവര്‍ക്കും കാണിച്ച് കൊടുത്തത്. കൗതുകത്തോടെ ട്രംപും മെലാനിയയും നിലത്തിരുന്ന് ചര്‍ക്ക പരിശോധിച്ചു. നൂല്‍നൂറ്റ് നോക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ആശ്രമത്തിലെ അന്തേവാസികള്‍ വന്ന് നൂല്‍ നൂല്‍ക്കുന്നതെങ്ങനെയെന്ന് ഇരുവര്‍ക്കും വിശദീകരിച്ച് നല്‍കി.
അതനുസരിച്ച് ട്രംപ് നൂല്‍ നൂറ്റ് നോക്കുകയും ചെയ്തു. മെലാനിയയും ഒരു കൈ നോക്കി. ഇതിന് ശേഷം പുറത്തേക്ക് നടന്ന ഇരുവരും സന്ദര്‍ശക റജിസ്റ്ററില്‍ സ്വന്തം കുറിപ്പുകള്‍ എഴുതി.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി