• admin

  • September 14 , 2022

കൽപ്പറ്റ : ജെ.സി.ഐ. കൽപ്പറ്റയുടെ നേതൃത്വത്തിൽ ജേസീ വാരാഘോഷത്തിൻ്റെ ഭാഗമായി ബിസിനസ്സ് രംഗത്ത് നേട്ടം കൈവരിച്ച വിവിധ മേഖലയിലുള്ളവരെ ആദരിച്ചു. ടൂറിസം & ഹോസ്പിറ്റലിറ്റി മേഖലയിൽ സഫാരി ഹിൽ റിസോർട്ടും, ഇന്നൊവേറ്റീവ് ടൂറിസം ഡെസ്റ്റിനേഷൻ വിഭാഗത്തിൽ ബീക്രാഫ്റ്റ് ഹണി മ്യൂസിയം ഡയറക്ടർ ഉസ്മാൻ മദാരിയും, റെസ്റ്റോറൻ്റ് മേഖലയിൽ ഇന്ത്യാഗേറ്റ് വയനാട് എം.ഡി.റഷീദ് വടക്കും പാടവും, യങ്ങ് എക്സ്പോർട്ടർ ബിസിനസ്സ്മാൻ ആയി കറക് ടീ അൻഷാദ് അലിയും, മികച്ച ബിസിനസ്സ് നേട്ടം കൈവരിച്ച ജെ.സി.ഐ അംഗത്തിനുള്ള "കമൽ പത്ര" അവാർഡിന് റോയ് ജോസഫും ( വയനാട് ഐ ഫൗണ്ടേഷൻ, കരുണ ഐ കെയർ, ലെൻസ് ആൻറ് ഫ്രെയിം) അർഹരായി. ഹോസ്പിറ്റാലിറ്റി & അഡ്മിനിസ്ട്രേഷൻ മേഖലയിൽ 22 വർഷം സ്തുത്യർഹ സേവനം നടത്തിയ സജീഷ് കുമാർ (ഗ്രീൻ ഗേറ്റ്സ് കൽപ്പറ്റ) സർവ്വീസ് എക്സലൻസ് അവാർഡിന് അർഹനായി. ജെ.സി.ഐ കൽപ്പറ്റ പ്രസിഡണ്ട് പി.ഇ.ഷംസുദ്ദീൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജെ.സി.ഐ. നാഷണൽ വൈസ് പ്രസിഡണ്ട് കെ.കെ.പൊൻരാജ് അവാർഡുകളും, സോൺ പ്രസിഡണ്ട് സമീർ.കെ.ടി. പ്രശസ്തി പത്രവും വിതരണം ചെയ്തു. നിജിൽ നാരായണൻ, ജോബിൻ ബാബു, സലീം ബേക്കൽ, ബീന സുരേഷ്, ജയകൃഷ്ണൻ, ഷെമീർ പാറമ്മൽ, സേവ്യർ മാനന്തവാടി,ഷനോജ് മീനങ്ങാടി, ഷാൻ്റി ചേനപ്പടി, ബിനുമോൻ എന്നിവർ സംസാരിച്ചു.