കൽപ്പറ്റ : ക്ഷീര സംഘങ്ങൾ സംഭരിച്ച് പ്രാദേശികമായി വിൽക്കുന്ന പാലിന് വില വർദ്ധിപ്പിച്ചു. ഇനി ലിറ്ററിന് 50 രൂപ പ്രകാരമായിരിക്കും പ്രാദേശിക വിൽപ്പനയെന്ന് വയനാട്ടിലെ ക്ഷീര സംഘങ്ങളുടെ കൂട്ടായ്മയായ വയനാട് പ്രൈമറി മിൽക്ക് സൊസൈറ്റീസ് അസോസിയേഷൻ ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേരളത്തിലെ പ്രത്യേകിച്ച് വയനാട്ടിലെ ക്ഷീരകർഷകർ ഇന്ന് തകർച്ചയിലൂടെ കടന്നുപോകുകയാണ്. ഒരു ലിറ്റർ പാൽ ഉൽപാദിപ്പിക്കാൻ 50 രൂപ ചെലവ് വരുമെന്നിരിക്കെ വയനാട്ടിലെ ക്ഷീര കർഷകർക്ക് ശരാശരി ലഭിക്കുന്ന വില 37 രൂപയിൽ താഴെ മാത്രമാണ്. വയനാട്ടിൽ ഒരു ദിവസം 265000 ലിറ്റർ പാൽ 56 ക്ഷീര സംഘങ്ങളിൽ സംഭരിക്കുന്നുണ്ട്. . അതിൽ 205000 ലിറ്റർ പാൽ മിൽമയ്ക്ക് നൽകുന്നു. 30000 ലിറ്റർ പാൽ പ്രാദേശിക വിൽപന നടത്തുന്നു 30000 ലിറ്റർ പാക്കറ്റ് പാലും ഉല്പന്നങ്ങളുമായി വിൽപന നടത്തുന്നു. മിൽമയിൽ നിന്ന് സംഘങ്ങൾക്ക് ലഭിക്കുന്ന ശരാശരി വില 39 രൂപയിൽ താഴെയാണ്. പാലിന് ഒഴികെ എല്ലാത്തിനും വില വർദ്ധിക്കുകയും ക്ഷീര കർഷകരും സംഘങ്ങളും പ്രതിസന്ധിയിലാകുകയും ചെയ്ത ഈ സാഹചര്യത്തിൽ ക്ഷീരകർഷകർക്ക് ചെറിയ ഒരു ഇൻസെന്റീവ് എങ്കിലും നൽകുന്നതിന് വേണ്ടി പ്രാദേശികവിൽപന വില 50 രൂപയായി വർദ്ധിപ്പിക്കാൻ സംഘങ്ങൾ നിർബന്ധിതമായിരിക്കകയാണന്ന് ഇവർ പറഞ്ഞു. ക്ഷീരകർഷകരുടെയും സംഘങ്ങളുടെയും നിലനിൽപ്പിന് വേണ്ടി പാൽ വിലവർദ്ധന എത്രയും പെട്ടെന്ന് നടപ്പിലാക്കാൻ മിൽമയും സർക്കാരും തയ്യാറാകണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. ഇല്ലാത്ത പക്ഷം കർഷകർ പശുവളർത്തൽ നിർത്തും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. കേരളത്തിലെ പാലിന്റെ കാര്യത്തിലുള്ള സ്വയംപര്യാപ്തത മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന കൃത്രിമ പാലിലേക്ക് മാറും എന്ന് കൂടി ഓർമിപ്പിക്കട്ടെ. നിരവധി കർഷകർ ഈ മേഖലയിൽ നിന്നും പിന്മാറിക്കഴിഞ്ഞു. വയനാട് ജില്ലയിൽ ഇപ്പോൾത്തന്നെ പാൽ ഉൽപ്പാദനത്തിൽ 15 ശതമാനത്തിന്റെ കുറവ് ഉണ്ടായിക്കഴിഞ്ഞു ക്ഷീരമേഖലയെ സംരക്ഷിക്കുന്നതിന് വേണ്ടി താഴെ പറയുന്ന വിഷയങ്ങൾ മിൽമയും സർക്കാരും അടിയന്തിര പ്രാധാന്യത്തോടെ നടപ്പിലാക്കണമെന്ന് വയനാട് പ്രൈമറി മിൽക്ക് സൊസൈറ്റീസ് അസോസിയേഷൻ ആവശ്യപ്പെട്ടു. പാലിന്റെ സംഭരണവില 50 രൂപയായി വർദ്ധിപ്പിക്കുക. ,പാലിന് സർക്കാർ ഇൻസെന്റീവ് വർഷം മുഴുവനും 5 രൂപ വീതം അനുവദിക്കുക. ഇപ്പോൾ അനുവദിച്ച 28 കോടി രൂപ ലിറ്ററിന് 4 രൂപ വീതം നൽകിയാൽ ഒരു മാസം നൽകാനുള്ള തുക മാത്രമാണ് ഉണ്ടാകുക ആയതിനാൽ ഇൻസെന്റീവ് നൽകുന്നതിന് ആവശ്യമായ ഫണ്ട് അനുവദിക്കുക. , പാലും പാൽ ഉൽപന്നങ്ങളും ജി.എസ്.ടി. യിൽ നിന്നും ഒഴിവാക്കുക. . കർഷകരുടെ എല്ലാ പശുക്കളെയും 50 % സിഡിയോടെ ഇൻഷുർ ചെയ്യുന്നതിനുള്ള പദ്ധതി മൃഗസംരക്ഷണ വകുപ്പ് മുഖേന നടപ്പിലാക്കുക. ,മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ഗുണനിലവാരമില്ലാത്ത പാലും കൃത്രിമ പാലും, പാൽ ഉല്പന്നങ്ങളും കേരളത്തിൽ വിൽപന നടത്തുന്നത് പരിശോധിച്ച് നടപടി സ്വീകരിക്കുന്നതിന് ക്ഷീരവികസനവകുപ്പ് ഗുണനിയന്ത്രണ വിഭാഗത്തിന് അധികാരം നൽകുക, എം.എസ്.ഡി.പി. പദ്ധതി ആനുകൂല്യങ്ങൾ കൂടുതൽ കർഷകർക്ക് ലഭ്യമാക്കുക. ,സഹകരണ മെമ്പർ റിലീഫ് ഫണ്ടിൽ നിന്നുള്ള ആനുകൂല്യം ക്ഷീരസംഘ ങ്ങളിലെ മെമ്പർമാർക്കും അനുവദിക്കുക. ,ക്ഷീരസംഘങ്ങൾക്ക് മിൽമ നൽകുന്ന മാർജിൻ 5% ൽ താഴെ മാത്രമാണ്. ഇത് 10% ആയി വർദ്ധിപ്പിക്കുക., . സംഘങ്ങളുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് സംഘങ്ങൾക്ക് മിൽമയിലുള്ള ഷെയറിന്റെ 50 % തിരികെ നൽകുക. ഈ ആവശ്യങ്ങൾ അടിയന്തിര പ്രാധാന്യത്തോടെ ബന്ധപ്പെട്ട അധികാരികൾ നടപ്പിലാക്കി ക്ഷീരമേഖലയെ തകർച്ചയിൽ നിന്ന് രക്ഷിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. പ്രളയകാലത്തും കോവിഡ് കാലത്തും വയനാട്ടിലെ കർഷകരെ ആത്മഹത്യയിൽ നിന്നും രക്ഷിച്ച ക്ഷീരമേഖലയെ കൊല ചെയ്യരുതെന്ന് ഇവർ ആവശ്യപ്പെട്ടു. പ്രൈമറി മിൽക്ക് സൊസൈറ്റീസ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് ബി.പി. ബെന്നി, ജനറൽ സെക്രട്ടറി പി.എ. ജോസ് , എം.സി.ജോണി, പി.വി. ജോസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി