ജിദ്ദ : കൊറോണ വൈറസ് (കോവിഡ്-19) ഗള്‍ഫ് രാജ്യങ്ങളില്‍ പടരുന്ന സാഹചര്യത്തില്‍, മറ്റുരാജ്യങ്ങളില്നിന്നുള്ള ഉംറ തീര്‍ഥാടകര്‍ക്ക് സൗദി അറേബ്യ താത്കാലിക വിലക്കേര്‍പ്പെടുത്തി. മദീന സന്ദര്‍ശനത്തിനും വിലക്കുണ്ട്. ഇറാനിലടക്കം കോവിഡ്-19 വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലാണ് വൈറസ് കൂടുതല്‍ പടരാതിരിക്കാനുള്ള സൗദിയുടെ സുപ്രധാന തീരുമാനം. നേരത്തേ കോവിഡ്-19 സ്ഥിരീകരിച്ച രാജ്യങ്ങളില്‍നിന്നുള്ള ടൂറിസ്റ്റ് വിസയ്ക്കും താത്കാലിക വിലക്കുണ്ട്. തൊഴില്‍, ബിസിനസ്, കുടുംബസന്ദര്‍ശക വിസകള്‍ക്ക് വിലക്കില്ല. ഇക്കാര്യം സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് വിവിധ ട്രാവല്‍ ഏജന്‍സികളെ അറിയിച്ചു. ഉംറ തീര്‍ഥാടനത്തിന് വിദേശയാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത് ചരിത്രത്തിലാദ്യമാണ്. 1994-ല്‍ ഇന്ത്യയില്‍ പ്ലേഗ് പടര്‍ന്നപ്പോള്‍ ഇവിടെനിന്നുള്ള തീര്‍ഥാടകര്‍ക്ക് ഹജ്ജിന് സൗദി താത്കാലിക വിലക്കേര്‍പ്പെടുത്തിയിരുന്നു. മക്കയിലെ ഹറം നവീകരണസമയത്തും ഹജ്ജ് തീര്‍ഥാടകര്‍ക്ക് താത്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഉംറ വിസ നേടിയവര്‍ ഹജ്ജ്-ഉംറ മന്ത്രാലയവുമായി ബന്ധപ്പെടണമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മന്ത്രാലയം ഗുണഭോക്തൃസേവന കേന്ദ്രത്തിന്റെ 00966-920002814 എന്ന നമ്പറില്‍ വിളിക്കാം. mohcc@haj.gov.sa, hajcc@haj.gov.sa എന്നീ ഇ-മെയിലുകള്‍ വഴിയും ആശയവിനിമയം നടത്താം.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി