തിരുവനന്തപുരം : കോവിഡ് 19 നെ പകര്‍ച്ച വ്യാധി പട്ടികയില്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനം. കൂടുതല്‍ ശക്തമായ നിയന്ത്രണങ്ങള്‍ക്കായാണ് പകര്‍ച്ചവ്യാധി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. വിജ്ഞാപന പ്രകാരം അടിയന്തര സാഹചര്യങ്ങളില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എത്ര കടുത്ത നടപടികളും സ്വീകരിക്കാം. നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ ഒരു മാസം വരെ തടവു ശിക്ഷ ലഭിക്കുന്ന കുറ്റം ചുമത്താം. രോഗികളെ കസ്റ്റഡിയിലെടുക്കാനും രോഗം റിപ്പോര്‍ട്ട് ചെയ്ത സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കാനും സാധിക്കാനും ഇതിന്‍പ്രകാരം സാധിക്കും. രോഗാണു സാന്നിധ്യമുള്ള താത്കാലിക കെട്ടിടങ്ങള്‍ പൊളിക്കാം. 50 പേരിലേറെ പേര്‍ കൂട്ടം കൂടി നില്‍ക്കരുത്. രോഗ ബാധിതര്‍ പൊതുജനങ്ങളുമായി ഇടപഴകുന്നതും പൊതു സ്ഥലങ്ങളില്‍ എത്തുന്നതും തടയാനും വ്യവസ്ഥയുണ്ട്. കോവിഡ് ബാധിത പ്രദേശങ്ങളില്‍ നിന്ന് എത്തുന്നവരുടെയും അവരുമായി ഇടപഴകുന്നവരുടെയും പട്ടിക തയാറാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ 'ഹോം ഐസൊലേഷന്‍ പ്രോട്ടോക്കോള്‍/ ക്വാറന്റീന്‍' മാര്‍ഗ നിര്‍ദേശങ്ങള്‍ ആളുകള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കുകയും വേണം. പലവ്യഞ്ജനം, പച്ചക്കറി ഉള്‍പ്പെടെ പൊതു വിതരണത്തിനുള്ള ഭക്ഷ്യ ശേഖരത്തെക്കുറിച്ചു സര്‍ക്കാര്‍ കണക്കെടുപ്പു തുടങ്ങി. മുന്‍കരുതലായി ജനം കൂടുതല്‍ വാങ്ങിക്കൂട്ടിയാലും ദൗര്‍ലഭ്യം വരാതിരിക്കാനാണ് നടപടി.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി