മാനന്തവാടി : കോറോം സെൻ്റ് മേരീസ് യാക്കോബായ സുറിയാനി സുനോറോ പള്ളിയിൽ എട്ടു നോമ്പാചാരണവും ദൈവമാതാവിൻ്റെ ജനനപ്പെരുന്നാളും സമാപിച്ചു. സമാപന ദിവസം നടന്ന അഞ്ചിൻമേൽ കുർബാനയ്ക്ക് ഫാ. ബേസിൽ കരിനിലത്ത്, ഫാ. എൽദോ കൂരൻ താഴത്ത് പറമ്പിൽ, ഫാ. സിബിൻ താഴത്തേക്കുടി, ഫാ. വിപിൻ മോളത്ത്, ഫാ. എൽദോ മനയത്ത് എന്നിവർ കാർമികത്വം വഹിച്ചു. വിവിധ ദേവാലയങ്ങളിൽ നിന്നുമെത്തിയ തീർത്ഥയാത്രയ്ക്ക് സ്വീകരണം നൽകി. 75 വയസ്സിനു മുകളിൽ പ്രായമുള്ളവരെ ആദരിയ്ക്കൽ, മരിയൻ സഹായ നിധി വിതരണം, സ്കോളർഷിപ്പ് വിതരണം, ലേലം, നേർച്ച ഭക്ഷണം എന്നിവ നടന്നു. വികാരി ഫാ. ഷിജിൻ വർഗീസ് കടമ്പക്കാട്ട് കൊടിയിറക്കി.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി