തിരുവനന്തപുരം :
കോട്ടയം ജില്ലയില്‍ കൊറോണ വൈറസ് ബാധ(കോവിഡ്-19) സ്ഥിരീകരിച്ചവര്‍ യാത്ര ചെയ്ത സ്ഥലങ്ങളുടെ വിശദാംശങ്ങള്‍ ആരോഗ്യവകുപ്പ് പുറത്തുവിട്ടു. ഫെബ്രുവരി 29 മുതല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാര്‍ച്ച് എട്ട് വരെ ഇവര്‍ യാത്ര ചെയ്ത സ്ഥലങ്ങളുടെ വിവരങ്ങളാണ് പുറത്തിറക്കിയത്. രണ്ടുപേരും സഞ്ചരിച്ച സ്ഥലങ്ങളും സമയവും ഇതില്‍ അറിയാം.
ഈ തീയതികളില്‍ നിശ്ചിത സമയങ്ങളില്‍ അതത് സ്ഥലങ്ങളിലുണ്ടായിരുന്നവര്‍ ആരോഗ്യവകുപ്പിന്റെ സ്‌ക്രീനിങ് പരിശോധനകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തണം. ഇവര്‍ 0481 2583200, 7034668777 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
ഒരുപക്ഷേ, ഇതില്‍ വലിയ വിഭാഗം ആളുകളെ ആരോഗ്യപ്രവര്‍ത്തകര്‍ ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിച്ചു കാണുമെന്നും. ചിലര്‍ നിര്‍ഭാഗ്യവശാല്‍ ശ്രദ്ധയില്‍പ്പെടാതെ വന്നിട്ടുണ്ടാകുമെന്നും ആരോഗ്യമന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. അത്തരം ആളുകള്‍ക്കു ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നതിനാണ് ഈ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുവാന്‍ അഭ്യര്‍ത്ഥിക്കുന്നതെന്നും എല്ലാവരും സഹകരിക്കണമെന്നും മന്ത്രി അറിയിച്ചു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി