• admin

  • January 25 , 2020

ഹോങ്കോങ് :

ചൈനയില്‍ പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ഹോങ്കോങില്‍ ആരോഗ്യ അടിയന്തരവാസ്ഥ പ്രഖ്യാപിച്ചു. സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ സമിതി രൂപീകരിക്കുമെന്ന് ഭരണാധികാരി കാരി ലാം വ്യക്തമാക്കി.

നഗരത്തിലുള്ള എല്ലാ വിദ്യാലയങ്ങള്‍ക്കും ഫെബ്രുവരി 17വരെ അവധി പ്രഖ്യാപിച്ചു. നഗരത്തിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളിലും ശക്തമായ ആരോഗ്യ പരിശോധന നടത്തും. ഫെബ്രുവരി 9ന് നടത്താനിരുന്ന ഹോങ്കോങ് മാരത്തോണ്‍ മാറ്റിവച്ചു.

ചൈനയിലെ മറ്റു നഗരങ്ങളില്‍ നിന്ന് ഹോങ്കോങ്ങിലേക്കുള്ള വിമാനങ്ങളും റദ്ദ് ചെയ്തിട്ടുണ്ട്. നിലവിലെ വിവരം അനുസരിച്ച് അഞ്ചുപേര്‍ക്കാണ് ഹോങ്കോങ്ങില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം, രോഗം ബാധിച്ച് ചൈനയില്‍ മാത്രം ഇതുവരെ 41പേര്‍ മരിച്ചിട്ടുണ്ടെന്നാണ് കണക്ക്. 1287പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.