• admin

  • January 29 , 2020

: ന്യൂഡല്‍ഹി: യുഎഇയില്‍ ആദ്യ കൊറോണവൈറസ് രോഗബാധ സ്ഥിരീകരിച്ചു. യുഎഇ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കൊറോണ വൈറസിനെ തുടര്‍ന്ന് 125 പേര്‍ മരിച്ച ചൈനീസ് നഗരമായ വുഹാനില്‍ നിന്നെത്തിയ കുടുംബത്തിനാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. രോഗബാധിതര്‍ നിലവില്‍ മെഡിക്കല്‍ നിരീക്ഷണത്തിലാണെന്നും യുഎഇ ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ ആരോഗ്യ സംവിധാനം വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുനല്‍കുന്ന വിധത്തില്‍ മന്ത്രാലയം സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.