• Lisha Mary

  • March 13 , 2020

കോഴിക്കോട് : കൊറോണ വൈറസ് പ്രതിരോധനത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് കീഴിലുളള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചതായി അധികൃതര്‍ അറിയിച്ചു. ഭട്ട്റോഡ് ബീച്ച്, സൗത്ത് ബീച്ച്, കോഴിക്കോട് ബീച്ച്, കാപ്പാട് ബീച്ച്, ബേപ്പൂര്‍ ബീച്ച്, സരോവരം ബയോ പാര്‍ക്ക്, തുഷാരഗിരി, പെരുവണ്ണാമുഴി, വയലട, അരിപാറ, നമ്പികുളം, വടകര സാന്‍ഡ്ബാങ്ക്‌സ് ബീച്ച് എന്നീ വിനോദകേന്ദ്രങ്ങളാണ് അടച്ചത്. അടുത്ത നിര്‍ദ്ദേശം ലഭിക്കുന്നതുവരെ സന്ദര്‍ശകരെ അനുവദിക്കില്ല.