• admin

  • January 30 , 2020

ന്യൂഡല്‍ഹി : കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഹോമിയോ മരുന്ന് ഫലപ്രദമാണെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം. സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ഹോമിയോപതിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിന്റെ അടിസ്ഥാനത്തില്‍ മാര്‍ഗ നിര്‍ദേശങ്ങളും ആയുഷ് മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. തുടര്‍ച്ചയായി മൂന്ന് ദിവസം വെറുംവയറ്റില്‍ ഹോമിയോ മരുന്നായ ആഴ്സനിക് ആല്‍ബം 30 കഴിക്കണം, കൊറോണ വൈറസ് ബാധയ്ക്കുള്ള സാഹചര്യം തുടരുകയാണെങ്കില്‍ ഓരോ മാസം കൂടുമ്പോഴും മരുന്ന് ഇതേ രീതിയില്‍ കഴിക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് കേന്ദ്ര ആയുഷ് മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാല്‍, ആയുഷ് മന്ത്രാലയത്തിന്റെ ഈ നിര്‍ദേശത്തിനെതിരെ കടുത്ത വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. ഹോമിയോപതി, യുനാനി മെഡിസിന്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിക്ക് മൈക്രോബയോളജി പാഠ്യപദ്ധതിയിലുണ്ടോ എന്ന ചോദ്യം ഉന്നയിച്ചാണ് വിദഗ്ധരുള്‍പ്പെടെ രംഗത്തെത്തിയിരിക്കുന്നത്.