വയനാട് : ലോകരാജ്യങ്ങളിലാകെ കൊറോണ വ്യാപിക്കുകയും മറ്റ് സംസ്ഥാനങ്ങളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതുമായ സാഹചര്യത്തില്‍ ജാഗ്രത തുടരണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. കൊറോണ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നും മറ്റു വിദേശരാജ്യങ്ങളില്‍ നിന്നും എത്തുന്ന വിദേശികളും സ്വദേശികളുമായ എല്ലാവരും അതാത് പ്രദേശത്തെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലോ ജില്ലാ മെഡിക്കല്‍ ഓഫീസുമായോ കല്‍പ്പറ്റ IDSP യിലോ നിര്‍ബന്ധമായും റിപ്പോര്‍ട്ട് ചെയ്യണം. 04936206606 എന്ന നമ്പറിലും വിളിക്കാവുന്നതാണ്. മറ്റു മറ്റ് രാജ്യങ്ങളില്‍ നിന്നും മറ്റുസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന ആര്‍ക്കെങ്കിലും ജലദോഷം, ചുമ, തൊണ്ടവേദന പോലുള്ള രോഗങ്ങള്‍ ഉണ്ടെങ്കില്‍ ആരോഗ്യവകുപ്പിനെ നേരിട്ട് വിളിച്ചറിയിച്ചതിന് ശേഷമേ ആശുപത്രികളില്‍ ചികിത്സ തേടാവൂ. ആരും തന്നെ ആശുപത്രി ഒ.പി. കളില്‍ നേരിട്ട് പോകരുത്. സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വമാണ്. ഇതുവരെ എല്ലാവരും ആരോഗ്യ വകുപ്പുമായി സഹകരിച്ചിട്ടുണ്ടെന്നും ഇനിയും എല്ലാവരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി