തിരുവനന്തപുരം : ചൈനയില്‍ നിന്ന് കേരളത്തിലേക്ക് വന്ന രണ്ടുപേര്‍ സര്‍ക്കാര്‍ നിര്‍ദേശം മറികടന്ന് തിരിച്ച് വിദേശത്തേയ്ക്ക് മടങ്ങി. ചൈനയില്‍ നിന്ന് വരുന്നവര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ഇത് മറികടന്നാണ് ചൈനയില്‍ നിന്ന് കോഴിക്കോട്ട് എത്തിയ രണ്ടു പേര്‍ തിരിച്ചു വിദേശത്തേയ്ക്ക് തന്നെ മടങ്ങിയത്. ചൈനയില്‍ നിന്ന് വരുന്നവര്‍ നിരീക്ഷണത്തില്‍ കഴിയണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. കൊറോണ ബാധിത സ്ഥലങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് ഒരു മാസത്തെ നിരീക്ഷണമാണ് പറയുന്നത്. ഇത് മറ്റുളളവരിലേക്ക് പകര്‍ന്നാല്‍ ഇത്രയും ജനസാന്ദ്രമായ സ്ഥലത്ത് വലിയ ആപത്താണെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ജാഗ്രതാ നിര്‍ദേശം നിലനില്‍ക്കേയാണ് കോഴിക്കോട്ട് എത്തിയ രണ്ടുപേര്‍ വിദേശത്തേയ്ക്ക് തിരിച്ചുപോയത്. ഇവരെ മടക്കിക്കൊണ്ടുവരാന്‍ ശ്രമം ആരംഭിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇവര്‍ക്ക് കൊറോണ വൈറസ് ബാധയുടെ രോഗലക്ഷണങ്ങളില്ല. എങ്കിലും മുന്‍കരുതലിന്റെ ഭാഗമായി ഇവര്‍ നിരീക്ഷണത്തില്‍ കഴിയേണ്ടതാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. കൊറോണ ബാധിത പ്രദേശങ്ങളില്‍ നിന്ന് വന്നവര്‍ ഉടന്‍ തന്നെ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്ന് മന്ത്രി കെ കെ ശൈലജ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അപൂര്‍വം ചിലര്‍ ഒളിച്ച് നടക്കുകയാണ്. ഇത് അത്യന്തം ആപത്താണ്. തീരെ അനുസരിക്കാതെ വരുമ്പോള്‍ ഇത് കുറ്റകരമായി കണക്കാക്കേണ്ടതായി വരുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി