ന്യൂഡല്‍ഹി : കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിലെ ഒരു മന്ത്രിയും വരും ദിവസങ്ങളില്‍ വിദേശയാത്ര നടത്തുകയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അനിവാര്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് അദ്ദേഹം പൗരന്മാരോട് അഭ്യര്‍ഥിച്ചു. വലിയ ഒത്തുചേരലുകള്‍ ഒഴിവാക്കുന്നതിലൂടെ നമുക്ക് രോഗ വ്യാപനത്തിന്റെ ശൃംഖല തകര്‍ക്കാനും എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാനും കഴിയുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. കൊറോണയെ നേരിടാന്‍ സര്‍ക്കാര്‍ പൂര്‍ണ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാന്‍ മന്ത്രാലയങ്ങളും സംസ്ഥാനങ്ങളും നടപടികള്‍ സ്വീകരിച്ച് വരികയാണ്. വിസ സസ്പെന്റ് ചെയ്യുന്നത് മുതല്‍ ആരോഗ്യപരിപാലനം വരെയുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം കുറിച്ചു. കൊറോണ ബാധ ലോകവ്യാപകമായ പശ്ചാത്തലത്തില്‍ നയതന്ത്ര വിസകള്‍ ഒഴികെ വിദേശികള്‍ക്ക് അനുവദിച്ചിട്ടുള്ള എല്ലാ വിസകളും റദ്ദാക്കിയതായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ലോക്‌സഭയില്‍ അറിയിച്ചു. ചൈന, കൊറിയ, ഇറാന്‍, സ്‌പെയിന്‍, ഫ്രാന്‍സ്, ദക്ഷിണ കൊറിയ എന്നീരാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്ന എല്ലാ യാത്രക്കാരെയും ക്വാറന്റൈന്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ഇന്ത്യക്കാരും അത്യാവശ്യമല്ലാത്ത യാത്രകള്‍ മാറ്റിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി