ന്യൂഡല്‍ഹി : മാലിന്യം കൊച്ചിയുടെ വലിയ ശാപമായി മാറിയിരിക്കുന്നു. മാലിന്യ പ്രശ്നം പരിഹരിക്കാന്‍ ഓരോ വര്‍ഷവും ദശ കോടികള്‍ മുടക്കുന്നുണ്ടെങ്കിലും ശാശ്വത പരിഹാരമില്ലെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്. നാല് വര്‍ഷം മുമ്പ് ശുചിത്വ പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് നിന്ന് കൊച്ചി ഇപ്പോള്‍ 355-ാം സ്ഥാനത്താണ്. 2015 ലെ റാങ്കിങ്ങിലാണ് വൃത്തിയുളള നഗരങ്ങളില്‍ കൊച്ചി അഞ്ചാം സ്ഥാനത്ത് നിന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതിവേഗം പിന്നിലേക്കു സഞ്ചരിക്കുകയാണു കൊച്ചി. ഏറ്റവും ഒടുവിലത്തെ റേറ്റിങ്ങിലാണ് 10 ലക്ഷത്തില്‍ താഴെയുള്ള നഗരങ്ങളുടെ ശുചിത്വപ്പട്ടികയില്‍ കൊച്ചിയുടെ സ്ഥാനം ഏറെ പിന്നിലായിരിക്കുന്നത്. പുതിയ കണക്കുകള്‍ പുറത്തു വരുമ്പോള്‍ കൊച്ചിയുടെ അഞ്ചര ഇരട്ടി വലുപ്പവും മൂന്നിരട്ടിയിലേറെ ജനസംഖ്യയുമുള്ള മധ്യപ്രദേശിലെ ഇന്‍ഡോറാണ് ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം എന്ന പദവി തുടര്‍ച്ചയായി നാലാം വര്‍ഷവും സ്വന്തമാക്കിയിരിക്കുന്നത്. അഞ്ചാം സ്ഥാനത്ത് നിന്നിരുന്ന കൊച്ചി ഇപ്പോള്‍ ഏറെ പിന്നില്‍ എത്തിയത് ആശങ്ക സൃഷ്ടിക്കുന്നതാണ്. കൊച്ചിയില്‍ മാത്രമല്ല കേരളത്തിലാകമാനം മികച്ചൊരു ശുചിത്വസംസ്കാരം വളര്‍ത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ കണക്കുകള്‍ നമ്മെ പഠിപ്പിക്കുന്നത്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി