ന്യൂഡല്‍ഹി :
മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രപതി റിപ്പബ്ലിക് ദിനത്തില്‍ നല്‍കുന്ന സ്തുത്യര്‍ഹ സേവന പുരസ്‌കാരത്തിന് കേരളത്തില്‍ നിന്ന് 10 പൊലീസുകാര്‍ അര്‍ഹരായി. അപകടത്തില്‍പ്പെട്ടവരെ രക്ഷിച്ചതിനുള്ള ജീവന്‍ രക്ഷാപുരസ്‌കാരം ഏഴുപേര്‍ക്കും ലഭിക്കും. ഇ.പി. ഫിറോസിന് മരണാനന്തര ബഹുമതിയായി സര്‍വോത്തം ജീവന്‍ രക്ഷാ പതക് ലഭിക്കും. വിശിഷ്ടസേവന പുരസ്‌കാരം ഇത്തവണ കേരളത്തിലാര്‍ക്കും ലഭിച്ചില്ല.
സ്തുത്യര്‍ഹ സേവനത്തിന് അര്‍ഹരായവര്‍:
കെ. മനോജ് കുമാര്‍ (എസ്.പി. ആന്‍ഡ് അസിസ്റ്റന്റ് ഡയറക്ടര്‍, തൃശ്ശൂര്‍ കെ.ഇ.പി.എ.)
സി.വി. പാപ്പച്ചന്‍ (ഡെപ്യൂട്ടി കമാന്‍ഡന്റ്, തൃശ്ശൂര്‍ റിസര്‍വ് ബറ്റാലിയന്‍)
എസ്. മധുസൂദനന്‍ ( ഡെപ്യൂട്ടി സൂപ്രണ്ട്, പത്തനം തിട്ട എസ്.ബി.സി.ഐ.ഡി.)
എസ്. സുരേഷ് കുമാര്‍, (ഡെപ്യൂട്ടി സൂപ്രണ്ട്, ചങ്ങനാശ്ശേരി )
എന്‍.രാജന്‍ (ഡി.വൈ.എസ്.പി., കോട്ടയം വി.എ.സി.ബി.)
കെ.സി. ഭുവനേന്ദ്ര (ഡി.എ.എസ്., ആലപ്പുഴ വി.എ.സി.ബി.),
കെ. മനോജ് കുമാര്‍ (എ.എസ്.ഐ., കണ്ണൂര്‍ ട്രാഫിക്),
എല്‍. സലോമോന്‍ (അസിസ്റ്റന്റ് കമാന്‍ഡന്റ്, തൃശ്ശൂര്‍ ഐ.ആര്‍. ബറ്റാലിയന്‍),
പി. രാഗേഷ് (എ.എസ്.ഐ., െൈക്രംബ്രാഞ്ച് ),
കെ. സന്തോഷ് കുമാര്‍ (എ.എസ്.ഐ., തൃശ്ശൂര്‍ സ്‌പെഷ്യല്‍ ബ്രാഞ്ച്).
ഉത്തം ജീവന്‍ രക്ഷാ പതക്കം ലഭിച്ചവര്‍:
ജീവന്‍ ആന്റണി
കെ.സരിത,
എന്‍.എം. കമല്‍ദേവ്
അഗ്‌നിരക്ഷാ സേനയില്‍ മൂന്നു പേര്‍ വിശിഷ്ട സേവന പുരസ്‌കാരത്തിനും രണ്ടുപേര്‍ സ്തുത്യര്‍ഹ സേവന പുരസ്‌കാരത്തിനും അര്‍ഹരായി. അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍മാരായ സി.ബലറാം ബാബു, പി.എസ്. ശ്രീകിഷോര്‍ എന്നിവരും സി.ഐ.എസ്.എഫിലെ എ.നാരായണനുമാണ് വിശിഷ്ട സേവന പുരസ്‌കാരം ലഭിച്ചത്. സ്‌റ്റേഷന്‍ ഓഫീസര്‍ പി.അജിത്ത് കുമാര്‍, ലീഡിങ് ഫയര്‍മാന്‍ എ.വി. അയൂബ് ഖാന്‍ എന്നിവര്‍ സ്തുത്യര്‍ഹ സേവനത്തിനും അര്‍ഹരായി.സി.ബി.ഐ. കൊച്ചി ഓഫീസിലെ അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് ജോയ് ടി. വര്‍ഗീസ് വിശിഷ്ട സേവാ മെഡലിന് അര്‍ഹനായി.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി