ന്യൂഡല്‍ഹി : കശ്മീര്‍ പുനഃസംഘടനയ്ക്ക് ശേഷം ആദ്യമായി കേന്ദ്ര മന്ത്രിതല സംഘം ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിനെത്തുന്നു. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ഈ മാസം അവസാനത്തോടെയാണ് മന്ത്രിമാരുടെ പ്രത്യേക സംഘം സന്ദര്‍ശനം നടത്തുക. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് അഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ് കേന്ദ്രസംഘം ആദ്യമായി ഇവിടേക്ക് സന്ദര്‍ശനത്തിനെത്തുന്നത്. ജമ്മു-കശ്മീരിലെ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനൊപ്പം ആര്‍ട്ടിക്കില്‍ 370 എടുത്തുകളഞ്ഞതിലൂടെ ജനങ്ങള്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങളെക്കുറിച്ചും കേന്ദ്രം കൊണ്ടുവരുന്ന വിവിധ വികസന പദ്ധതികളെക്കുറിച്ചും കേന്ദ്രമന്ത്രിമാര്‍ ജനങ്ങളെ ബോധവത്കരിക്കും. നാളെ ചേരുന്ന കേന്ദ്ര മന്ത്രിമാരുടെ യോഗത്തിന് ശേഷം ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിന്റെ തിയതിയില്‍ തീരുമാനമാകും. 19 മുതല്‍ 24 വരെയായിരിക്കും ഇതിന്റെ സമയക്രമമെന്നാണ് സൂചന. കേന്ദ്രമന്ത്രിമാരായ രവി ശങ്കര്‍ പ്രസാദ്, സ്മൃതി ഇറാനി, കിരണ്‍ റിജ്ജു, അനുരാഗ് താക്കൂര്‍, കിഷന് റെഡ്ഡി തുടങ്ങിയവര്‍ ഈ സംഘത്തിലുണ്ടാകും. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് അഞ്ചിനാണ് കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് ലഡാക്ക്, ജമ്മു-കശ്മീര്‍ എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കിക്കൊണ്ടുള്ള കശ്മീര്‍ പുനഃസംഘടനാ ബില്‍ ബിജെപി പാര്‍ലമെന്റില്‍ പാസാക്കിയിരുന്നത്. കഴിഞ്ഞ ആഴ്ച അമേരിക്ക അടക്കമുള്ള 15 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ജമ്മു കശ്മീര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി മടങ്ങുകയും ചെയ്തിരുന്നു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി