• Anjana P

  • September 6 , 2022

മാനന്തവാടി : കേരള റീട്ടെയിൽ ഫൂട്ട് വെയർ അസോസിയേഷൻ മാനന്തവാടി മണ്ഡലം അംഗത്വ സർട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം മാനന്തവാടി എം.എൽ.എ ഓ.ആർ. കേളു മാനന്തവാടി മണ്ഡലം ജനറൽ സെക്രട്ടറി റിയാസിന് നൽകിക്കൊണ്ട് നിർവഹിച്ചു. ചടങ്ങിൽ ജില്ല പ്രസിഡൻറ് കെ.സി. അൻവർ ഭാരവാഹികളായ കെ. മുഹമ്മദ് അസിഫ്, യു. വി. മെഹബൂബ്, ഇസ്മായിൽ തുടങ്ങിയവർ സംബന്ധിച്ചു.