• admin

  • January 24 , 2020

വടക്കഞ്ചേരി : ഭൂഗര്‍ഭ വൈദ്യുത കേബിള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കുതിരാന്‍ ഭാഗത്ത് പണി നടത്താന്‍ കുതിരാന്‍ തുരങ്കം രണ്ടു ദിവസത്തേക്ക് തുറക്കും. ഒരു തുരങ്കത്തിലൂടെ ഒരു വരി ഗതാഗതമാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.ഇരുമ്പുപാലം മുതല്‍ കൊമ്പഴ വരെയുള്ള ഭാഗത്ത് ഗതാഗത തടസം ഒഴിവാക്കാന്‍ 28നും 29നുമാണ് താല്‍ക്കാലികമായി തുരങ്കം തുറക്കുക. രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് വാഹനങ്ങള്‍ക്ക് പ്രവേശനം. തൃശൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ഒറ്റവരിയായി കടത്തിവിടും. പാലക്കാട് ഭാഗത്തേക്ക് വരുന്ന ഭാരമേറിയ വാഹനങ്ങള്‍ പകല്‍ സമയം കുതിരാനിലൂടെ കടത്തിവിടില്ല. ചെറുവാഹനങ്ങള്‍ ഒറ്റവരിയായി നിയന്ത്രിക്കും. ഇതിനായി തുരങ്കമുഖത്തെ വശങ്ങളിലെ മണ്ണും മറ്റും നീക്കി തുടങ്ങി. തുരങ്കത്തിനകത്തെ വെളിച്ചം, വായു പുറം തള്ളാനുളള ഫാനുകള്‍ എന്നിവക്ക് 250 കെ വി ജനറേറ്റര്‍ എന്നിവ സജ്ജമാക്കുന്നുണ്ട്.