• admin

  • February 26 , 2020

മലപ്പുറം : പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിച്ച് ആരോഗ്യ പൂര്‍ണ്ണമായ പുതുതലമുറയെ വിഭാവനം ചെയ്യുന്നതിന് വേങ്ങര ബ്ലോക്കില്‍ ആയുഷ് പബ്ലിക് ഹെല്‍ത്ത് ഇനിഷ്യേറ്റീവ് പദ്ധതി ആരംഭിച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി അഹമ്മദ് ഹഖ് ഉദ്ഘാടനം നിര്‍വഹിച്ചു. കണ്ണമംഗലം ചാക്കീരി അഹമ്മദ് കുട്ടി മെമ്മോറിയല്‍ ഗവണ്‍മെന്റ് യു. പി. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ചികിത്സയും മരുന്നും നല്‍കി. പരിപാടിയില്‍ നൂറോളം രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും പങ്കെടുത്തു. ബ്ലോക്കിന് കീഴിലുള്ള 23 ഓളം സ്‌കൂളുകളില്‍ വരും ദിവസങ്ങളില്‍ പദ്ധതി നടപ്പിലാക്കും. വേങ്ങരയിലെ ഏഴ് പഞ്ചായത്തുകളിലെ സ്‌കൂളില്‍ നിന്നും രോഗപ്രതിരോധശേഷി കുറഞ്ഞ 1,000 കുട്ടികളെ തെരെഞ്ഞെടുത്ത് അവരില്‍ സ്ഥിരമായി കണ്ട് വരുന്ന പനി, ചുമ, തൊണ്ടവേദന തുടങ്ങിയ അസുഖങ്ങള്‍ക്ക് ആയുര്‍വേദത്തിലുടെ പരിഹാരമാര്‍ഗം നല്‍കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.