• admin

  • February 20 , 2020

 കണ്ണൂർ :

സംസ്ഥാന കാർഷിക യന്ത്രവത്ക്കരണ മിഷനും  കൃഷി വകുപ്പ് എൻജിനീയറിങ്‌  വിഭാഗവും  നടപ്പാക്കുന്ന കാർഷിക യന്ത്ര പരിരക്ഷണ യജ്ഞം  രണ്ടാംഘട്ടം തുടങ്ങി.  അസിസ്റ്റന്റ് എക്സി. എൻജിനീയർ  (കൃഷി) കാര്യാലയത്തിലെ  പരിശീലന പരിപാടിയിൽ ജില്ലയിലെ കാർഷിക സേവന കേന്ദ്രം, കാർഷിക കർമ സേനകൾ എന്നിവയുടെ കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റ പണികളും പ്രവൃത്തി പരിചയ പരിശീലനവുമാണ് നടക്കുന്നത്‌. 

ജില്ലയിലെ നാല്‌ അഗ്രോ സർവീസ് സെന്ററിൽനിന്നും ആറ് കാർഷിക കർമ സേനകളിൽ നിന്നും തെഞ്ഞെടുത്ത 20 പേർക്ക് 12 ദിവസത്തെ  പരിശീലന  പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. കേടുപാടുകൾ സംഭവിച്ചതും ഉപയോഗ ശൂന്യമായതുമായ കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റ പണികൾ നടത്തി  കാർഷിക  കർമസേനകൾക്കും  സേവന  കേന്ദ്രങ്ങൾക്കും കൈമാറുകയാണ്  ചെയ്യുന്നത്.