• admin

  • October 25 , 2022

തലപ്പുഴ : പട്ടാപകൽ കാട്ടാനയുടെ ആക്രമണത്തിൽ കാർ തകർന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ തലപ്പുഴ പൊയിലാണ് കാട്ടാനയുടെ ആക്രമണത്തിൽ കാർ തകർന്നത്. കണ്ണൂരിൽ നിന്നും മക്കിമലയിൽ വൈദ്യരെ കാണാൻ വരുന്നതിടെ പൊയിലിൽ പുഴയുടെ ചിത്രം എടുക്കാൻ യാത്ര കാർ ഇറങ്ങിയ സമയത്താണ് ആന കാർ തകർത്തത്. യാത്രക്കാർ സമീപത്തെ വീട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു.